Image

നിലന്പൂര്‍ പ്രവാസി സംഘടന വാര്‍ഷികം ആഘോഷിച്ചു

Published on 06 May, 2017
നിലന്പൂര്‍ പ്രവാസി സംഘടന വാര്‍ഷികം ആഘോഷിച്ചു

      റിയാദ്: നിലന്പൂര്‍ പ്രവാസി സംഘടനയുടെ പതിനാറാമത് വാര്‍ഷികം ന്ധനിലന്പൂര്‍ ഉത്സവ് 2017’ എന്ന പേരില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുലൈ ഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഉനൈസ് വല്ലപ്പുഴ നയിച്ച ടീം ജേതാക്കളായി. 

പര്‍വീസ് എരഞ്ഞിക്കല്‍ മിമിക്രി അവതരിപ്പിച്ചു. ഹിന്ദുസ്ഥാനി ബാന്റിന്റെ പ്രത്യേക സംഗീത വിരുന്ന് ചടങ്ങിന് മാറ്റു കൂട്ടി. ഒപ്പന, ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, കവിത ആലാപനം എന്നിവ വിവിധ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചു. ഡോ. അബ്ദുള്‍ സലാം പ്രവാസിയുടെ സാന്പത്തിക അച്ചടക്കവും കുടുംബ ഭദ്രതയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. 

സാംസ്‌കാരിക സമ്മേലനം ഹിദായത്ത് ചുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഷാജില്‍ മേലേതില്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, ശംസീര്‍ വരിക്കോടന്‍, അസൈനാര്‍ ഒബയാര്‍, അബ്ദുല്‍ റസാഖ് അറക്കല്‍, ജാഫര്‍ മൂത്തേടത്ത്, അന്‍വര്‍ പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു. റഹ്മത്തുള്ള സീമാടന്‍, ഫൈസല്‍ മുല്ലക്കാട്ടില്‍, അബ്ദുല്‍ നാസര്‍ ഇല്ലിക്കല്‍, ഫൈസല്‍ പി.ടി, ഉനൈസ്, ഷഫീഖ് താണിയന്‍, സജി സെമീര്‍, ജിഷാദ് മേലേതില്‍, റിയാദ് പിവി, റിയാസ് വരിക്കോടന്‍, ഹസ്‌ക്കര്‍ പി.വി, ജാസിദ് അത്തിമണ്ണില്‍, ആരിഫ്ഖാന്‍, അനസ്.പി.കെ, നൗഷാദ് മൂത്തേടത്ത്, ഫിറോസ്, അഷ്‌റഫ്, ഇഖ്ബാല്‍ കരിന്പനക്കല്‍, ശംസു, ജോബി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക