Image

കല യുവജനോത്സവത്തിന് തുടക്കമായി

Published on 06 May, 2017
കല യുവജനോത്സവത്തിന് തുടക്കമായി

അബുദാബി: കല അബുദാബിയുടെ യുഎഇ ഓപ്പണ്‍ യുവജനോത്സവത്തിന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിതാപാരായണം തുടങ്ങി 14 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 200 ഓളം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 69, 912,1215 എന്നിങ്ങനെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. റിഗാട്ട ഗിരിജ ടീച്ചര്‍, കലാമണ്ഡലം സംഗീത, അനില്‍ റാം, മുക്കം സാജിത എന്നിവരാണ് വിധികര്‍ത്താക്കള്‍.

യുവജനോത്സവത്തിന്റെ ഉദ്ഘാടനം മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാല്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, ഗിരിജ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കല അബുദാബി പ്രസിഡന്റ് അമര്‍ സിംഗ് വലപ്പാട് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.എം. അന്‍സാര്‍, കഐസ്സി ആക്ടിംഗ് പ്രസിഡന്റ് ജയപ്രകാശ് വര്‍ക്കല, യുഎഇ എക്‌സ്‌ചേഞ്ച് പ്രതിനിധി അനൂപ് രാജഗോപാല്‍, കല ജനറല്‍ സെക്രട്ടറി മെഹബൂബ്, വനിതാ വിഭാഗം കണ്‍വീനര്‍ സുരേഖ സുരേഷ് എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക