Image

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ബിജു കൊട്ടാരക്കര Published on 07 May, 2017
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
മനുഷ്യ രാശിയുടെ എല്ലാ തെറ്റുകള്‍ക്കും പരിഹാരമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മപുതുക്കാന്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ICAA)) സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി.

വൈറ്റ് പ്ലയിന്‍സിലുള്ള റോയല്‍ പാലസില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ ആത്മീയ ഉണര്‍വ് പ്രദാനം ചെയുന്ന തരത്തില്‍ ആയിരുന്നു. റവ:ഫാ ജോണി ചെങ്ങളന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി "മനുഷ്യന്‍ ജീവിതത്തിന്റെ നിരവധിയായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ഒത്തുകൂടുന്ന സുദിനം ലോക നന്മയ്ക്കായി ഉപയോഗിക്കണമെന്ന് റവ:ഫാ ജോണി ചെങ്ങളന്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ക്രൂശിതനായ ക്രിസ്തു മരണത്തെ കീഴടക്കി ഉയര്‍ത്തതിന്‍റെ പ്രതീകമായി െ്രെകസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ ആണ്ടുതോറും ആഘോഷിച്ചുവരുമ്പോള്‍ പ്രവാസി മലയാളികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഈസ്റ്റര്‍ ആഘോഷങ്ങള്‍ വളരെ ചിട്ടയോടെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്താറുണ്ട്. മതേതരത്വത്തിന്റെ സന്ദേശമായും ഈസ്റ്ററിനെ ദര്‍ശിക്കാം. പൗരസ്ത്യ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിവസം പരസ്പരം ഉപചാര വാക്കുകള്‍ പറഞ്ഞിരുന്നില്ല അതിനു പകരമായി യേശുവിന്റെ ഉത്ഥാനത്തിന്റെ വിശ്വാസ പ്രഖ്യാപനമായിരുന്നു നടത്തിയിരുന്നത്. ക്രിസ്തു ഉയിര്‍ത്തെഴു ന്നേറ്റിരിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ സത്യം സത്യമായി അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് മറ്റേയാള്‍ മറുപടി പറഞ്ഞിരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു."

മികച്ച ജനപങ്കാളിത്തവും ട്രിനിറ്റിവോയിസിന്റെ കലാപരിപാടിയുംഒത്തുചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ആഘോഷം ശ്രദ്ദേയമായി. പ്രസിഡന്റ് ജോണ്‍ കെ ജോര്‍ജ്ജ് അധ്യഷത വഹിച്ച ചടങ്ങില്‍ ലാലിനി കളത്തില്‍ ആയിരുന്നു എം സി, സെക്രട്ടറി ലിജോ ജോണ്‍ എല്ലാവരേയുംസ്വാഗതം ചെയ്തു.

പ്രസിഡന്റ ജോണ്‍ കെ ജോര്‍ജ്ജ്, ബോര്‍ഡ്ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സന്‍ മേരി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായചെറിയാന്‍ ചക്കാലപടിക്കല്‍, ജിന്‍സ് മോന്‍സക്കറിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് നന്ദിയുംഅറിയിച്ചു. ചടങ്ങില്‍ സംസാരിച്ചവര്‍ എല്ലാവരും പുതിയയുവ നേതൃത്വത്തില്‍ കിഴില്‍ സംഘടനക്ക്പുതു ജീവന്‍ കൈവരിച്ചതായും, വളര്‍ച്ചയുടെ പാതയിലാണെന്നും അഭിപ്രായപ്പെട്ടു. ഈസ്റ്റര്‍ആഘോഷം വിജയകരമാക്കിയതില്‍ എല്ലാ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

ഫോമാ ജനറല്‍സെക്രട്ടറി ജിബി തോമസ് , ഫൊക്കാന ജനറല്‍സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ അലക്‌സ് മുരിക്കാനി, ഫോമാ ന്യൂ യോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, വെസ്റ്റ്‌ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പില്‍, ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായര്‍, ജോയിന്റ് സെക്രട്ടറി ലിബി എബ്രഹാം, ഐ സി എ എ എക്‌സ് പ്രെസിഡന്റ്മാര്‍ കെ. ജെ. ഗ്രിഗോറി, ജോസ് ഞാറക്കുന്നേല്‍, ഇന്നസെന്റ് ഉലഹന്നാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രസിഡന്റ് ജോണ്‍ കെ ജോര്‍ജ്ജ്, വൈസ്പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ലിജോ ജോണ്‍, ജോയിന്റ്‌സെക്രട്ടറി പോള്‍ ജോസ്, ട്രഷറ4 സാബുമാര്‍ക്കോസ് എന്നിവരെയും എക്‌സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങള്‍ ഷൈജു കളത്തില്‍, ജോസ്മലയില്‍, ആന്റോ വര്‍ക്കി, സുരേഷ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷങ്ങള്‍ക്കു ശേഷം സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും, തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നറും നടന്നു.
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായിഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായിഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായിഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായിഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക