Image

അകലുന്ന ബന്ധങ്ങള്‍ (സോമു അപ്രേം)

Published on 07 May, 2017
അകലുന്ന ബന്ധങ്ങള്‍ (സോമു അപ്രേം)
ശാസ്ത്രത്തിന്റെ വളര്‍ച്ച യില്‍ ബന്ധങ്ങളുടെ ദൃഢത കുറയുന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മെ വേദനിപ്പിക്കുന്നില്ലേ ?

സുഹൃത് ബന്ധങ്ങളുടെയും രക്തബന്ധങ്ങളുടെയും ആ ആഴം കുറയുന്നു. പണ്ടൊക്കെ ജോലി കഴിഞ്ഞു റൂമിലെത്തി കുളി കഴിഞ്ഞാലുടന്‍ വീട്ടില്‍ നിന്നും വന്ന കത്തിന് മറുപടി എഴുതാന്‍ ഒരു ആവേശം ആയിരുന്നു .ആ മറുപടിയില്‍ നാടും, വീടും , വീട്ടുകാരും , കൂട്ടുകാരും ഒക്കെ നിറഞ്ഞു
നിന്നിരുന്നു . പിന്നെ ടെലി ഫോണിന്റെ വരവായി . ഫോണിന്റെ അപ്രാപ്പ്യതയില്‍ കത്തിന്റെ പ്രസക്തി ഒട്ടും തന്നെ കുറഞ്ഞില്ല. എന്നാല്‍ സെല്‍ ഫോണിന്റെ കടന്നുകയറ്റം ആകെ ഒരു മാറ്റം സൃഷ്ടിച്ചു .

ആപ്പുകളുടെ ഉപയോഗം ബന്ധങ്ങളില്‍ ശരിക്കും ഒരാപ്പു തന്നെ ആയി.ഇപ്പോള്‍ എസ് എം എസും , വാട്ട്‌സാപ്പും മാത്രം. വായനയും സംസാരവും കുറഞ്ഞു . വാക്കുകള്‍ മറന്നു തുടങ്ങിയിരിക്കുന്നു . പഠിച്ച ഭാഷ പോലും എഴുതാന്‍ ഇന്നറിയില്ല . പറയാന്‍ , ഉള്ളു തുറന്നു ഒന്ന് സംസാരിക്കാന്‍ ആളെ കിട്ടാതായി. ഇന്നെല്ലാം സ്‌മൈലികളില്‍ ഒതുങ്ങുന്നു . മരിച്ച വാര്‍ത്ത കേട്ടാലും ജനിച്ച വാര്‍ത്ത കേട്ടാലും ചിരിയുടെ പലവിധ സ്‌മൈലിയില്‍ അവസാനിക്കുന്നു.

വീടുകളില്‍ സംസാരം ഇല്ല . അമ്മച്ചി സീരിയലിന്റെ മുന്‍പില്‍. പപ്പാ ഫേസ്ബുക്കിന്റെ എഫു പോലെ വളഞ്ഞു കുത്തി ഫേസ്ബുക്കില്‍ ലൈക്കടിച്ചു മുന്നേറുന്നു . മമ്മി വാട്‌സ്ആപ്പില്‍ ആര്‍ക്കൊക്കെ ആ പ്പയ്ക്കാം എന്ന തിരക്കില്‍. മക്കള്‍ എല്ലാം ഓരോരോ മുറികളില്‍ യൂട്യൂബില്‍ കയറി ഇരിക്കുന്നു . എന്തെങ്കിലും ഒരാവശ്യത്തിന് അവരെ കിട്ടണമെങ്കില്‍ യൂട്യുബ് മുറിച്ചു അതിനുള്ളില്‍ നിന്നെടുക്കണം .ഇത് തന്നെ ആണോ കലികാലം ?

ബന്ധങ്ങളുടെ സ്‌നേഹവും ദൃഢതയും കുറയുന്നതില്‍ നമുക്കുമില്ലേ ഒരു പങ്ക് ? നിങ്ങളുടെ ചിന്തയ്ക്കു വിടുന്നു ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക