Image

സവ മസുരിയ്യ അയല്‍കൂട്ടം യാത്രയയപ്പ് നല്‍കി

Published on 07 May, 2017
സവ മസുരിയ്യ അയല്‍കൂട്ടം യാത്രയയപ്പ് നല്‍കി
 ദമാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ ( സവ ) കിഴക്കന്‍ പ്രവിശ്യ കുടുംബവേദിയുടെ ദമ്മാം മസുരിയ്യ അയല്‍ക്കൂട്ടം പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിമി നഹാസിനും കുട്ടികള്‍ക്കും യാത്രയയപ്പ് നല്‍കി. ആലപ്പുഴ സ്വദേശിനിയായ സിമി നഹാസ് ദമാം വിക്ടറി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് നഹാസ് യൂസുഫ് ദമാമില്‍ സ്വകാര്യ കന്പനി ജീവിനക്കാരനാണ്. നൈമ, യാമിന്‍, നൈഫ് എന്നിവര്‍ മക്കളാണ്. യാത്രയയപ്പ് യോഗത്തില്‍ സവ വനിതാവേദി ജോയിന്റ് കണ്‍വീനര്‍ സിനി റിയാസ് അധ്യക്ഷത വഹിച്ചു. 

സവ കുടുംബവേദിയുടെ ഉപഹാരം മസുരിയ്യ അയല്‍ക്കൂട്ടം കണ്‍വീനര്‍ നൂറ സഞ്ജു സിമിക്ക് കൈമാറി. സവ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റു നിറാസ് യൂസുഫ് , കുടുംബ വേദി അംഗങ്ങളായ റിജു ഇസമായില്‍ , സഞ്ജു കബീര്‍, ഫാത്തിമ റിയാസ്, നൂറ നിറാസ് , അജ്മല്‍ അഷ്‌റഫ്, സുമി സമീര്‍, ഒമര്‍ അഹമദ്, അഫനാന്‍ മുഹമ്മദ്, അര്‍മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വനിതാ വേദി ജോയിന്റ് കണ്‍വീനര്‍മാരായ അഞ്ചു നിറാസ് സ്വാഗതവും ഷീബ റിജു നന്നിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക