Image

അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍

Published on 07 May, 2017
അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍
അമേരിക്കയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും ഇനി സമഗ്രമായി ഏഷ്യാനെറ്റ് ന്യൂസില്‍. ന്യൂ യോര്‍ക്കില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ പ്രതിവാര പരിപാടി 'അമേരിക്ക ഈ ആഴ്ച' സംപ്രേഷണം തുടങ്ങുകയാണ്.

എല്ലാ ഞായറാഴ്ചയും ന്യൂ യോര്‍ക്ക് സമയം വൈകീട്ട് ഏഴരക്കാണ് സംപ്രേഷണം. എല്ലാ തിങ്കളാഴ്ചയും ഉച്ചക്ക് ഇന്ത്യന്‍ സമയം പന്ത്രണ്ടരക്കും പ്രേക്ഷകര്‍ക്ക് അമേരിക്ക ഈ ആഴ്ച കാണാം.

നിര്‍ണായകമായ രാഷ്ട്രീയ ചലനങ്ങളും, ടെക്‌നോളജി രംഗത്തെ പുതിയ ചുവടുവെയ്പുകളും, കലാ സാംസ്‌കാരിക വിശേഷങ്ങളും, അമേരിക്കയിലെ വിദ്യാഭാസ രീതികളും, തൊഴിലവസരങ്ങളും, പിന്നെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകളുമൊക്കെ ഈ പരിപാടിയില്‍ ഉള്‍പെടും. ഒപ്പം അമേരിക്കയിലെ മലയാളികളുടെ വിശേഷങ്ങളും, ജീവിത രീതികളും 'അമേരിക്ക ഈ ആഴ്ച്ച' എന്ന പരിപാടിയില്‍ കാണാം.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഡോക്ടര്‍ കൃഷ്ണ കിഷോര്‍ ആണ് അമേരിക്ക ഈ ആഴ്ചയുടെ പ്രൊഡ്യൂസറും അവതാരകനും.

ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസര്‍ ശോഭ ശേഖറിന്റെ നേതൃത്വത്തിലുള്ള ടീം വീഡിയോ എഡിറ്റിംഗും സാങ്കേതിക മേല്‍നോട്ടവും വഹിക്കുന്നു. അമേരിക്കയില്‍ നിന്ന് ഷിജോ പൗലോസ് ക്യാമറയും, പ്രൊഡക്ഷന്‍ ഏകോപനവും നിര്‍വഹിക്കുന്നു.

അമേരിക്കയെ കൂടുതല്‍ അടുത്തറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന 'അമേരിക്ക ഈ ആഴ്ച' വ്യത്യസ്തതയാര്‍ന്ന പരിപാടിയായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പിക്കാം. 
അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്ക ഈ ആഴ്ച: ഡോ. ക്രുഷ്ണ കിഷോറിന്റെ പുതിയ പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക