Image

ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറേറ്റ്

ടാജ് മാത്യു Published on 07 May, 2017
ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറേറ്റ്
ചിക്കാഗോ: വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും വിസ്മയ നേട്ടങ്ങളുടെ തിരക്കഥയെഴുതിയ ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറല്‍ ബിരുദം. ഇന്ത്യന്‍ അമേരിക്കന്‍ നേ ഴ്‌സ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി സ്ഥാപക പ്രസിഡന്റ് കൂടിയായ ബീന നേ ഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം ലീഡര്‍ഷിപ്പിലാണ് ഡോക്ടറേ റ്റ് നേടിയത്.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നും ബി.എസ്.സി നേഴ്‌സിംഗ് പാസായി തൊഴില്‍ മേഖലയിലേക്കു കടന്ന ബീന ഇണ്ടിക്കുഴി ഇക്കാലമത്രയും നടത്തിയ പരീക്ഷ ണ, നിരീക്ഷണ വിജയങ്ങളുടെ വര്‍ത്തമാനകാല നേട്ടമായി വേണം ഡോക്ടറല്‍ ബിരുദ ത്തെ വിലയിരുത്താന്‍. പുഴയ്ക്ക് അതിന് ഒഴുകേണ്ട വഴിയറിയാം എന്നു പറയുന്നതു പോ ലെ. അമേരിക്കയിലെത്തിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയില്‍ നിന്നുമാണ് മാസ്‌റ്റേഴ്‌സ് നേടിയത്. നേഴ്‌സിംഗ് പ്രാക്ടീസ് എന്ന വിഷയത്തിലുളള ഗവേഷണം തുട ങ്ങുന്നതാകട്ടെ 2015 ലും.

മുപ്പതാണ്ടു നീളുന്ന ഔദ്യോഗിക ജീവിതത്തില്‍ അപൂര്‍വതകളുടെ ബയോഡേറ്റ സൃ ഷ്ടിച്ചെടുത്തിട്ടുണ്ട് ബീന ഇണ്ടിക്കുഴി. ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലി നോയിസ് ഹോസ്പിറ്റലില്‍ അസോസിയേറ്റ് ചീഫ് നേഴ്‌സിംഗ് ഓഫിസറായ ബീന സീ നിയര്‍ ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ആരും കൊതിക്കുന്ന പ്രവര്‍ത്തന വിജയമാണ് കൈപ്പടിയിലൊതുക്കിയത്. ശുശ്രൂഷാ മേഖലയുടെ നിലവാരം ഒട്ടും താഴ്ന്നു പോകാതെയും എന്നാല്‍ ചിലവ് കുറച്ചുമാണ് ഹെല്‍ത്ത് സയന്‍സ് സിസ്റ്റത്തി ല്‍ ബീന നടപ്പാക്കിയ പരീക്ഷണങ്ങള്‍ വിജയം കണ്ടത്. ആതുര ശുശ്രൂഷയെന്ന സേവ നത്തിനൊപ്പം തന്നെ കോസ്റ്റ് ഇഫക്ടീവ്‌നെസിന്റെ ബിസിനസ് മാനേജ്‌മെന്റും സമ്മേ ളിക്കുകയായിരുന്നു ഈ പരീക്ഷണങ്ങളില്‍. രോഗികളുടെ സംതൃപ്തിക്കൊപ്പം ഹോസ് പിറ്റല്‍ സിസ്റ്റത്തിന്റെ വരുമാനവും വര്‍ധിപ്പിച്ചതിലൂടെ സേവനം ലാഭകരവുമായിരിക്കണം എന്ന ന്യൂജെന്‍ ചിന്തയാണ് വിജയം കണ്ടത്.

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് ഹോസ്പിറ്റലില്‍ 1991 ല്‍ സ്റ്റാഫ് നേഴ്‌സായി പ്ര വര്‍ത്തനമാരംഭിച്ച ബീന അഡ്മിനിസ്‌ട്രേറ്റീവ് നേഴ്‌സ്, ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ് റ്റ് (നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍), പേറോള്‍ ആന്‍ഡ് നേഴ്‌സിംഗ് ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് ഡിസിഷന്‍ സപ്പോര്‍ട്ട് ഡയക്ടര്‍ എന്നിങ്ങനെ പടിപടിയായി ഉയര്‍ന്നാണ് ഇപ്പോ ഴത്തെ അസോസിയേറ്റ് ചീഫ് നേഴ്‌സിംഗ് ഓഫിസര്‍ പദവിയിലെത്തിയത്. മികച്ച ധനകാ ര്യ മാനേജ്‌മെന്റിലൂടെ ഹോസ്പിറ്റലിന് സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കാനും ബീന ഇ ണ്ടിക്കുഴിക്ക് കഴിഞ്ഞിട്ടുണ്ട്. ബീനയുടെ ചുമതലയില്‍ തുടക്കമിട്ട യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ആശുപത്രിക്കുളളിലെ ആശുപത്രിയെന്ന് അറി യപ്പെടുന്നു.

അര്‍പ്പണ സേവനത്തിനുളള അംഗീകാരമെന്ന നിലയില്‍ ഹോസ്പിറ്റല്‍ സിസ്റ്റത്തിലെ വിവിധ കമ്മിറ്റികളിലേക്കും ബീനയെ തിരഞ്ഞെടുത്തിട്ടുണ്ട്. പലതിന്റെയും ചെയറായും പ്രവര്‍ത്തിച്ചു. മാഗ്‌നറ്റ് സ്റ്റിയറിംഗ് കമ്മിറ്റി, ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് കൗണ്‍സില്‍ ചെയ ര്‍, ഹോസ്പിറ്റല്‍ സ്റ്റിയറിംഗ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, നേഴ്‌സിംഗ് ഫിനാ ന്‍സ് കമ്മിറ്റി ചെയര്‍, യൂണിയന്‍ നെഗോസിയേഷന്‍ ടീം അംഗം, ഒബ്‌സ്‌റ്റെട്രിക്‌സ് ഓപ്പ റേഷണല്‍ കമ്മിറ്റി ചെയര്‍, ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ലീഡര്‍ഷിപ്പ് കമ്മിറ്റി കൊചെയര്‍, ഹോസ്പിറ്റല്‍പേഷ്യന്റ്‌സ്റ്റിയറിംഗ് കമ്മിറ്റി, ഇബോള റെഡിനെസ് ടാസ്ക്‌ഫോഴ്‌സ് മെ മ്പര്‍ എന്നിവ ചിലത്.

അസോസിയേറ്റ് ചീഫ് നേഴ്‌സിംഗ് ഓഫിസര്‍ എന്ന നിലയില്‍ സ്ത്രീകള്‍, കുട്ടികള്‍, എന്നിവരുടെ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, നേഴ്‌സിംഗ് സര്‍വീസ് ഫിനാന്‍സ് എന്നിവയുടെ ചുമതലയാണ് ബീന ഇണ്ടിക്കുഴിക്കുളളത്. ഏകദേശം 38 മില്യണ്‍ ഡോളര്‍ ബഡ്ജറ്റാണ് ഇവയുടേത്. വിവിധ മാനേജ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചതിലൂടെ വര്‍ഷം 110 മില്യനിലേറെ ബഡ്ജറ്റ് കൈകാര്യം ചെയ്ത അനുഭവ സമ്പത്തും ബീനക്ക് സ്വന്തം.

രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലി നോയിസ് ഹോസ്പിറ്റ ല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് സിസ്റ്റം അഞ്ഞൂറോളം കിടക്കകളുളള ആശുപത്രിയാണ്. അറുപതിലേറെ ഔട്ട്‌പേഷ്യന്റ്ക്ലിനിക്കുകളും ഫെഡറല്‍ സ്റ്റാന്‍ഡേര്‍ഡുളള പന്ത്രണ്ടോളം ഹെല്‍ത്ത് സെന്ററുകളും ഇവിടുണ്ട്.

വിജയങ്ങളുടെ തുടര്‍ക്കഥയെന്നവണ്ണം അവാര്‍ഡുകളും ബഹുമതികളും സ്വന്തമാക്കിയിട്ടു ണ്ട് ബീന ഇണ്ടിക്കുഴി. മാര്‍ച്ച് ഓഫ് ഡൈംസ് ഇല്ലിനോയി ചാപ്റ്ററിന്റെ ജോനാസ് സാല്‍ ക് ഹെല്‍ത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് (2009), നേഴ്‌സിംഗ് പിനാകിള്‍ ലീഡര്‍ഷിപ്പ് അവാര്‍ ഡ് (2007, 2009, 2016), അഡ്‌വൈസറി ബോര്‍ഡ് സര്‍ട്ടിഫൈഡ് ഫെലോ (2009), അമേരിക്ക ന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് സര്‍ട്ടിഫൈഡ് ഫെലോ (2011) എന്നിവ ചിലത്. അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. നേഴ്‌സിംഗ് സംബന്ധിയായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീ കരിക്കുകയും പ്രസന്റേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് ബീന ഇണ്ടിക്കുഴി. കെ.സി.സി.എന്‍.എ (ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക) റീജിയണല്‍ വൈസ് പ്രസിഡന്റായിരുന്നു. ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചിന്റെ വിമന്‍സ് മിനിസ്ട്രി ചെയര്‍ ആയിരുന്നു. ചിക്കാഗോ കാത്തലിക് യൂത്ത് ലീഗ് ഡയറക്ടറായും യൂത്ത് കാറ്റികി സം ടീച്ചറായും പ്രവര്‍ത്തിക്കുകയുണ്ടായി. ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ് ബീന.

ചിക്കാഗോയില്‍ വ്യവസായിയായ സണ്ണി ഇണ്ടിക്കുഴിയാണ് ഭര്‍ത്താവ്. സ്‌റ്റെബി, ടോബിന്‍, വനേസ എന്നിവര്‍ മക്കള്‍.
ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക