Image

കുടുംബത്തില്‍ പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തില്‍ മമ്മൂട്ടി കുടുംബം

Published on 08 May, 2017
കുടുംബത്തില്‍ പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തില്‍ മമ്മൂട്ടി കുടുംബം


ചെന്നൈ: കുടുംബത്തില്‍ പുതിയൊരു അതിഥി കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ്‌ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും. മെയ്‌ അഞ്ചനായിരുന്നു ദുല്‍ഖറിനും അമാലിനും കുഞ്ഞ്‌ ജനിച്ചത്‌. ഇപ്പോഴിതാ അമാല്‍ സൂഫിയയുടെ പ്രസവത്തോട്‌ അടുപ്പിച്ച്‌ വീട്ടില്‍ നടന്ന 'ബേബി ഷോവര്‍' ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..ചെന്നൈയിലെ മദര്‍ഹുഡ്‌ ആശുപത്രിയിലാണ്‌ അമാല്‍ പ്രസവിച്ചത്‌.

മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും സന്തോഷം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌ മമ്മൂട്ടിയുടേയും അമാലിന്റേയും ചിത്രങ്ങളാണ്‌. അമാലിനെ ചേര്‍ത്ത്‌ നിര്‍ത്തിക്കൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക്‌ വലിയ സ്വീകരണമാണ്‌ ആരാധകര്‍ക്കിടയില്‍ ലഭിച്ചത്‌.


മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെയായിരുന്നു ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ്‌ പിറന്നതും. പുതിയ ചിത്രമായ സി.ഐ.എ റിലീസ്‌ ചെയ്‌ത ദിവസം തന്നെയാണ്‌ ദുല്‍ഖര്‍ അച്ഛനായത്‌.

സ്വര്‍ഗത്തില്‍ നിന്നും തനിക്ക്‌ അനുഗ്രഹം ലഭിച്ചിരിക്കുന്നെന്നും എനിക്ക്‌ എന്റെ രാജകുമാരിയെ ലഭിച്ചു എന്നുമായിരുന്നു മകളുടെ വരവിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍.

2011 ഡിസംബറിലായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും വിവാഹം. ആര്‍കിടെക്‌റ്റ്‌ ആയിരുന്ന അമാലിന്റെ യഥാര്‍ത്ഥ പേര്‌ സൂഫിയ എന്നാണ്‌.


 ഫോട്ടോ കടപ്പാട്‌ ഫേസ്‌ബുക്ക്‌
കുടുംബത്തില്‍ പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തില്‍ മമ്മൂട്ടി കുടുംബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക