Image

ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 08 May, 2017
ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കോട്ടയം ഗവ. ഡെന്റെല്‍ കോളജി.ല്‍ നിന്ന് ഏറ്റം ഒടുവില്‍ ബിരുദം നേടിയ പത്താം ബാച്ചി.ല്‍ ആകെ നാല്‍പതു പേര്‍, മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, അവരില്‍ തന്നെ പന്ത്രണ്ടു പേ.ര്‍ തട്ടമിട്ട മുസ്ലിംകല്‍, ഫെബിന ബഷീര്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഒരുകാലത്ത് ഏറ്റം പിന്നോക്കം നിന്ന മലപ്പുറംജില്ലക്കാര്‍.

'മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്കു പെണ്‍കുട്ടികള്‍ കൂടുതലായി വരുന്നത് കേരളത്തിലെ പുതിയൊരു ട്രെന്‍ഡ് ആണ്. എന്‍ജിനീയറിംഗിന് ആണ്‍കുട്ടികളും,' കോളജ് പ്രിന്‍സിപ്പ.ല്‍ ജോര്‍ജ് വര്‍ഗിസ് പറയുന്നു. കോട്ടയം ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജോസ്‌ജോസഫ് അതിനു അടിവരയിടുന്നു.

മുഖ്യാതിഥി ഗവ. പ്രിന്‍സിപ്പ.ല്‍ സെക്രട്ടറി ടി.കെ.ജോസില്‍ നിന്ന് ആദ്യം സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചവരില്‍ ഒരാല്‍ ഫെബിനയായിരുന്നു. മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്ത പന്താവൂര്‍ സ്വദേശിനി. പിതാവ് ബഷീര്‍ ഇരുപതു വ.ര്‍ഷം യു.എ.ഇ.യില്‍ ആയിരുന്നു. ഭര്‍ത്താവ് ഷംനാസ് ദുബൈയിലാണ്. ഷംനാസിന്റെ പിതാവ് സെയിദ് അരനൂറ്റാണ്ടായി മലേഷ്യയിലും ക്വാലാലംപൂര്‍, ജോഹോര്‍ ബാറു, സിംഗപ്പൂര്‍ എന്നിവിടങ്ങളി.ല്‍ മാറി മാറി ജീവിച്ചു.

ഫെബിനയുടെ ഗ്രാഡ്വേഷനു എത്തിയ കുടുംബാഗങ്ങളില്‍ പ്രമുഖന്‍ മിഷിഗണിലെ റോസ്‌വില്ലില്‍ നിന്നുള്ള സെയിദിന്റെ ചേട്ടന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളമായിരുന്നു.
കവിയും കഥാകാരനും നോവലിസ്റ്റുമെന്ന നിലയില്‍ പ്രശസ്തന്‍. ടെന്നസ്സിയില്‍ നിന്നുള്ള ജെറിയെയും കണ്ടു. കൊല്ലം തങ്കശേരിക്കാരനായ ജെറി എന്ന എ.സി.ജോസഫ്, മാതൃ സഹോദരിയുടെ കൊച്ചുമകള്‍ ആതിരയുടെ ഗ്രാഡ്വേഷനാണു എത്തിയത്. ആതിരയുടെ അമ്മ മേരിയും ഉണ്ടായിരുന്നു. പിതാവ് പ്രേം അന്തരിച്ചു.

ഇന്ത്യയുടെ ആദ്യത്തെ കത്തോലിക്കാ വിശുദ്ധായ സിസ്റ്റര്‍ അല്‍ഫോന്‍സയുടെ കുടുംബത്തില്‍ നിന്നുള്ള ആന്‍സെരില്‍ മുരിക്കനും ബിരുദം നേടി. പിതാവ് ജോണ്‍ മുരിക്കനും മാതാവ് റോസിലിയും എത്തിയിരുന്നു. മൂന്ന് പെണ്മക്കളില്‍ ഇളയവള്‍. അനെറ്റും അലീനയും യു.എ.ഇ.യില്‍. ആന്‍സെരിലും വിവാഹിത. ഭര്‍ത്താവ് അമല്‍ ഇന്‍ഫോസിസില്‍.

കേരളത്തിലെ അഞ്ചു ഗവ. ഡെന്റല്‍ കോളേജുകളില്‍ മൂന്നാമതായി 2002 ല്‍ തുടങ്ങിയതെങ്കിലും വളര്‍ച്ചയുടെ കാര്യത്തി.ല്‍ ഒന്നാമതെത്തി നില്‍ക്കുന്നു കോട്ടയത്തേത്. പുതിയ മന്ദിരങ്ങള്‍, ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, റെസിഡന്റ് ഹോസ്റ്റല്‍, സ്റ്റാഫ്ക്വാര്‍ട്ടെഴ്‌സ്, ഫിന്‍ലണ്ടി.ല്‍ നിന്ന് ഒരു കോടി മുടക്കി വാങ്ങിയ കോണ്‍ബീം സി.ടി. സ്‌കാന്‍ മെഷീന്‍ (ഒരു ഡെന്റല്‍ കോളേജി.ല്‍ കേരളത്തില്‍ ആദ്യം) എന്നിവയെല്ലാമായി.

കമ്മ്യൂണിറ്റി ഡെന്റിസ്ട്രി ഉള്‍പ്പെടെയുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തി.ല്‍ നാനൂറോളം ക്യാമ്പുകള്‍ നടത്തി. ഭിന്നശേഷിക്കാരുടെ ചികിത്സക്കായി സ്‌പെഷ്യല്‍ കെയര്‍ ഡെന്റിസ്ട്രി എന്ന പുതിയൊരു കോഴസ്‌കൂടെആരംഭിക്കുന്നതായി ഈ രംഗത്ത് 34 വര്‍ഷത്തെ അനുഭവ പരിജ്ഞാനമുള്ള ഡോ. ജോര്‍ജ് വര്‍ഗിസ് അറിയിച്ചു. മറ്റൊരു കോളജിലും ഇല്ലാത്ത വിഭാഗം ആണിത്. പഠിപ്പിക്കാന്‍ ടീച്ചേഴ്‌സിനേ പരിശീലിപ്പിച്ചെടുക്കണം. എല്ലാ വിഷയങ്ങളിലും പി.ജി. കോഴ്‌സുകളും ഉണ്ട്.
'സാര്‍ ഒരസ്സാധാരണ വ്യക്തിയാണ് കോളജിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള സമര്‍പ്പിത ജീവിതം'പറയുന്നത് ഓറല്‍ മെഡിസിന്‍ പ്രൊഫസര്‍ ശ്രീല ജയകുമാര്‍. ഡോ. ജോര്‍ജിന്റെ നേട്ടങ്ങള്‍ അവര്‍ എണ്ണിയെണ്ണി നിരത്തി.
ദന്തവൈദ്യം മെഡിക്കല്‍ കോളജി.ല്‍ ഒരുവകുപ്പു മാത്രമായിരുന്ന കാലത്ത് 1983ല്‍ സേവനം തുടങ്ങിയതാണ് പാലാ സ്വദേശിയായ ജോര്‍ജ് വര്‍ഗിസ് കുന്തറ കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസറായി. സര്‍ജറി പ്രോഫസ്സറും വൈസ് പ്രിന്‍സിപ്പലും ഒടുവില്‍ പ്രിന്‍സിപ്പലും. ഈ മാസം റിട്ടയര്‍ ചെയ്യുന്നു.

'ലോകത്തിനു പുഞ്ചിരി സമ്മാനിക്കുന്ന സ്ഥാപനമാണ് ഡെന്റല്‍ കോളജ്. പക്ഷേ അഞ്ചു ഗവ. കോളജുകളും ഇരുപതു പ്രൈവറ്റ് കോളജുകളും ചേര്‍ന്നു ആയിരക്കണക്കിന് ബിരുദധാരികളെ എല്ലാ വര്‍ഷവും പുറത്തിറക്കുന്നു. ഇവര്‍ക്കെല്ലാം ഉചിതമായ ഇടം ഇവിടെ കിട്ടുന്നില്ലെന്ന ആശങ്കയുണ്ട്' അദ്ദേഹം പറഞ്ഞു.

പി.ജി. ഇല്ലാതെ വെറും ബി.ഡി.എസ്. മാത്രം കൊണ്ടു കാര്യമില്ല. പി.ജി. സീറ്റുകള്‍ കുറവ്. ഇപ്പോള്‍ ഡെന്റല്‍, മെഡിക്കല്‍ ബിരുദധാരികള്‍ക്കായി ചിലയിടങ്ങളി.ല്‍ എം.ബി.എ. ആരംഭിച്ചിട്ടുണ്ട്. സീറ്റുകള്‍ കുറവാണു, ഭാരിച്ച ഫീസും. എന്നിരുന്നാലും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുള്ളവരാണ് പുതിയ ബിരുദ ധാരികള്‍.

ഇത്തവണ പാസായവരില്‍ പലരും വിവാഹിതരാണ്. മൂന്ന് പെണ്‍കുട്ടികളെങ്കിലും ഗര്‍ഭിണികള്‍ ആയിരുന്നു. എല്ലാവരുടെയും മുമ്പില്‍ പുതിയൊരു ലോകം പിറവിയെടുക്കുകയാണ്. ഫെബിനയുടെ ഭര്‍ത്താവ് ഷംനാസ്, ഖത്തറിലുള്ള അമ്മാവന്റെ മകന്‍ ഷെബീറുമൊത്തു പിറ്റേന്നു തന്നെ ഒരു ടൊയോട്ട ഇന്നോവയില്‍ ഭുട്ടാനിലേക്ക് സാഹസിക പര്യടനത്തിനു പുറപ്പെട്ടു.
ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഫെബിന ബഷീര്‍ മോസ്റ്റ്‌ഗ്ലോബലൈസ് ഡ് ; 40 ഡോക്ടര്‍മാരില്‍ മുപ്പത്തിരണ്ടും പെണ്‍കുട്ടികള്‍, തട്ടമിട്ടവര്‍ പന്ത്രണ്ട് (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക