Image

മൂന്നാമതു ചേര്‍ത്തല സംഗമം ജൂണ്‍ 24 ന്

Published on 08 May, 2017
മൂന്നാമതു ചേര്‍ത്തല സംഗമം ജൂണ്‍ 24 ന്
     ലണ്ടന്‍: ജൂണ്‍ 24 നു ശനിയാഴ്ച സ്‌റ്റോക്ക് ഓണ്‍ ട്രെന്ററിലെ ബ്രാഡ് വെല്‍ കമ്യൂണിറ്റി സെന്ററില്‍ യുക്കെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് സംഗമത്തിനായി ഒന്നിച്ചു കൂടും . സ്‌കൂള്‍ ,കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ചു, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്. എല്ലാ ചേര്‍ത്തല നിവാസികളെയും സംഗമത്തിലേക്കു സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും , ഇനിയും സംഗമത്തെ കുറിച്ച് അറിയാത്ത ചേര്‍ത്തല നിവാസികള്‍ യുക്കെയില്‍ ഉണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു മൂന്നാമത് സംഗമം ഒരു വലിയ വിജയം ആക്കി തീര്‍ക്കണമെന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കനേഷ്യസ് അത്തിപ്പൊഴിയില്‍ 07737061687മനോജ് ജേക്കബ് 07986244923.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക