Image

എന്‍എസ്എസ് കുവൈത്തിന് നവ സാരഥികള്‍

Published on 08 May, 2017
എന്‍എസ്എസ് കുവൈത്തിന് നവ സാരഥികള്‍

      കുവൈത്ത്: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത്, എട്ട് വിവിധ കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് 2017 ഏപ്രില്‍ മാസത്തില്‍ നടത്തിയ പതിനാറാമതു വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ നിന്നും 201718 നടപ്പുവര്‍ഷത്തെ പ്രതിനിധിസഭാംഗങ്ങളെയും അവരില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. ഏപ്രില്‍ 28നു സാല്‍മിയായില്‍ വച്ച് ഈ നടപ്പ് വര്‍ഷത്തെ ആദ്യ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടി താഴെപ്പറയുന്ന ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 

പ്രസിഡന്റ് കെ.പി വിജയകുമാര്‍ , ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് ജി നായര്‍, ട്രഷറര്‍ മധു വെട്ടിയാര്‍ . വൈസ് പ്രസിഡന്റ് വിനോദ് പിള്ള, ജോയിന്റ് സെക്രട്ടറി ശശി കുമാര്‍, ജോയിന്റ് ട്രഷറര്‍ സംഗീത് നായര്‍ , ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍, ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഹരി വി. പിള്ള, വെല്‍ ഫെയര്‍ കോര്‍ഡിനേറ്റര്‍ നിശാന്ത് മേനോന്‍ , ഐ.ടി. സിസ്റ്റം കോര്‍ഡിനേറ്റര്‍: സന്ദീപ് പിള്ള,അഡ്വൈസറി ബോര്‍ഡ് മെന്പര്‍മാരായി ഉല്ലാസ് കുമാര്‍, പ്രസാദ് പദ്മനാഭന്‍, ബൈജു പിള്ള . ഏരിയാ കോര്‍ഡിനേറ്റര്‍മാരായി രാധാകൃഷ്ണന്‍ നായര്‍ കോയിപ്പുറം (അബുഹലീഫാ/മെഹ്ബൂള), ശ്രീരാജ് ചീരത് (മംഗഫ്), രാധാകൃഷ്ണന്‍ നായര്‍ (ഫാഹേല്‍/മീനാബ്ദുള്ള/അഹമദി), . സജീവ് മണിതോടി (റിഗായ്), ബിജു മോന്‍ (ഫര്‍വാനിയ/ഖെയ്ത്താന്‍) ശ്രീകുമാര്‍ വി.പിള്ള (അബ്ബാസിയ/ഹസാവി/ജഹ്‌റ), സുജിത് സുരേശന്‍ (സാല്‍മിയ/ഹവല്ലി), രഞ്ജിത് നിരഞ്ജന്‍ (ഷര്‍ഖ് /കുവൈത്ത് സിറ്റി).

പ്രസിഡന്റ് വിജയകുമാര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി തിരഞ്ഞെടുത്ത ഓഫീസ് ബെയറേഴ്‌സിനെയും എക്‌സിക്യുട്ടീവ് അംഗങ്ങളെയും സ്വാഗതം ചെയ്ത് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശശികുമാര്‍ കമ്മറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ട്രഷറര്‍ മധു വെട്ടിയാര്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക