Image

ഒഐസിസി നോര്‍ക്ക കാര്‍ഡ് വിതരണം

Published on 08 May, 2017
ഒഐസിസി നോര്‍ക്ക കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റിയാദിലെ പൊതു സമൂഹത്തില്‍ നിന്ന് സ്വികരിച്ച നോര്‍ക്ക കാര്‍ഡിന്റെ ആദ്യ ഘട്ട വിതരണോദ്ഘാടനം ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുന്പള നിര്‍വഹിച്ചു. എണ്ണൂറ്റി എഴുപത്തിരണ്ട് അപേക്ഷകളാണ് ഒ.ഐ.സി.സി നോര്‍ക്ക ഹെല്പ് ഡെസ്‌കില്‍ നോര്‍ക്ക ഐ.ഡിക്കായി സ്വികരിച്ചത്. ഇതില്‍ എണ്ണൂറ്റി ഇരുപത്തിയെട്ട് പുതിയ കാര്‍ഡുകളും നാല്പത്തിനാല് പുതുക്കാനുള്ള അപേക്ഷകളുമായിരുന്നു. 

നോര്‍ക്ക പെന്‍ഷനു വേണ്ടി ഇരുനൂറ്റി അറുപത്തിയൊന്പത് അപേക്ഷകളാണ് ലഭിച്ചത്. പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് നോര്‍ക്ക റൂട്ടസ് നേരിട്ട് അപേക്ഷകന്റെ നാട്ടിലുള്ള വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശിനികടവ്, സലിം കളക്കര, മുഹമ്മദലി കൂടാളി, ഷഫീഖ് കിനാലൂര്‍,തുടങ്ങിയവര്‍ സംസാരിച്ചു. അമീര്‍ പട്ടണത്ത്, സകീര്‍ ധാനത്ത്, അന്‍വര്‍ ചെന്പറക്കി, ജിഫിന്‍ അരീക്കോട്, അജയന്‍ ചെങ്ങന്നൂര്‍, രാജന്‍ കാരിച്ചാല്‍, ഷാജി നിലന്പൂര്‍, നാസര്‍ വലപ്പാട്, ഹര്‍ഷദ് എം. ടി.എബ്രഹാം നെല്ലായി, ബഷീര്‍ കോട്ടയം, ജംഷാദ് തുവൂര്‍, സുലൈമാന്‍ പാലക്കാട്, ഫൈസല്‍ പാലക്കാട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നോര്‍ക്ക സെല്‍ കണ്‍വീനര്‍ യഹ്യ കൊടുങ്ങലൂര്‍ സ്വാഗതവും, സജ്ജദ്ഖാന്‍ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട വിതരണം ഉടന്‍ ഉണ്ടാകുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 0567844919, 0559451486 എന്നി നന്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക