Image

അനര്‍ഘ വചസ്സുകള്‍ (ശൈലപ്രഭാഷണം (6)- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 09 May, 2017
അനര്‍ഘ വചസ്സുകള്‍ (ശൈലപ്രഭാഷണം (6)- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഭൂമിയിലിന്നു നീ കാണുംചരാചരം
കാമ്യമായ് തന്നവന്‍ പോറ്റിടുമ്പോള്‍

എന്തിനു നീ വൃഥാചിന്തിച്ചു നീറുന്നു
സന്തതം നിന്നെ പുലര്‍ത്തുമീശന്‍,

അന്നന്നുണ്ടാæമനര്‍ത്ഥം സമസ്തവും
അന്നന്നത്തേക്കായിട്ടൊതുങ്ങിടട്ടെ;

തെറ്റു നിനക്ക് ഭവിക്ക0തിരിക്കുവാന്‍
തെറ്റായി നീ വിധി ചെയ്യരുത്.

നിയിന്നളന്നുകൊടുക്കുമളവിനാല്‍
പൊയ്യല്ലളന്നു നിനക്കു കിട്ടും;

നിന്‍ കണ്ണില്‍കോലൊന്നിരിക്കവേ സോദരന്‍
കണ്ണില്‍കരടു നീ നോക്കിടൊല്ല;

നന്നായിട്ടുള്ളതുശ്വാവിനു നല്‍കൊല
പന്നിക്കു മുമ്പിലായ് മുത്തുമിടാ;

ഭവ്യമായിട്ടു നീ ചോദിക്കില്‍സര്‍വ്വവും
ആവശ്യം പോലെ നിനക്ക് കിട്ടും;

ജാഗ്രതയോടു നീ തേടുകയെങ്കിലോ
ഭാഗ്യമായ്ത്തന്നെ നീ കണ്ടുമുട്ടും;
താതന്റെവാതിലില്‍മുട്ടിടും നേരവും
പ്രീതനായ് താതന്‍തുറന്നുതരും;

ആശിച്ചുകൊണ്ടു നീയെന്തുചോദിച്ചാലും
വാത്സല്യപൂര്‍വ്വം നിനക്ക് തരും;

സോദരന്‍ നിന്നോടുചെയ്യേണ്ടതൊക്കെയും
ആദരവോടവനോടുചെയ്ക.

ന്യായപ്രമാണവുംകര്‍ത്തൃവചനവു
മായതുതന്നെകന്ിച്ചിടുന്നു;

ദീര്‍ഘവുംവക്രവുമാണെന്നുകാണണം
സ്വര്‍ഗ്ഗസീയോനിലേക്കുള്ള പാത;

ആവഴിമാര്‍ഗ്ഗമായ്ജീവന്‍ പ്രാപിക്കുവാന്‍
ഭൂവിതിലാളുവിരളമത്രേ.

നാശകൂപത്തിലേçള്ളതാം പാതയോ
മോശമല്ലായതാകര്‍ഷകവും;

ആ വഴിയേ പോയി നാശംവരിച്ചിടും
ജീവന്‍ മൃതരവരേറെയത്രേ.

കാപട്യ നേതാക്കളാരെന്നറിയണം
കാപഥികര്‍വൃകസഞ്ചയങ്ങള്‍ !

നിങ്ങളില്‍ നിന്നുണ്ടാംചെയ്തികളോരോന്നും
നിങ്ങളാരെന്നുവിളിച്ചുചൊല്ലും.

(തുടരും)
Join WhatsApp News
വിദ്യാധരൻ 2017-05-09 13:45:52
പണിയൊന്നും  ചെയ്യാതെ കുത്തിയിരുക്കുകിൽ
പട്ടിണി കൊണ്ടും നാം ചത്തുപോകും
വിയർപ്പോടെ ആഹാരം തേടിപിടിക്കുവാൻ
സൃഷ്ടാവ് വ്യക്തമായി ചൊന്നിട്ടുണ്ട്
ജീവജാലങ്ങൾക്കൊക്കെയും ഈ തത്ത്വം
ബാധകമാണതിൽ   മാറ്റമില്ല
കർമ്മങ്ങൾ ചെയ്യാതെ അന്യന്റെ ആഹാരം
കയ്യിട്ട് വാരുന്നോർ ഏറിടുന്നു
ധനവും സമ്പത്തും ചിലരുടെ കയ്യ്കളിൽ
വല്ലാതെ കുമിഞ്ഞുകൂടിടുന്നു
ചിലർക്കൊക്കെ ജീവിതം മാധുര്യമാണെങ്കിൽ 
ചിലർക്കത് കയ്‌പക്കാ വെള്ളംപോലെ
എന്താണാനീശ്വരൻ ഇങ്ങനെ ലോകത്ത്
വല്ലാത്ത വൈജാത്യം കാട്ടിക്കൂട്ടി?
ഒരുപക്ഷെ ഈശ്വരൻ ചിലരുടെ ബുദ്ധിയിൽ
പൊന്തിയ ആശയം ആയിരിക്കാം
പോകട്ടെ ആക്കാര്യം അതിനായി നാമിനി
വെറുതെയൊരു ശണ്ഠ കൂട്ടിടേണ്ടാ.
കവിത വായിച്ചപ്പോൾ തോന്നിയ കാര്യങ്ങൾ
ചുമ്മാതെ കുത്തികുറിച്ചതാ ഞാൻ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക