Image

മിയ വീണ്ടും മാധ്യമപ്രവര്‍ത്തകയാകുന്നു

Published on 09 May, 2017
മിയ വീണ്ടും മാധ്യമപ്രവര്‍ത്തകയാകുന്നു

മിയ വീണ്ടും മാധ്യമ പ്രവര്‍ത്തകയാകുന്നു. മൂന്നാം തവണയാണ് മിയ മാധ്യമ പ്രവര്‍ത്തകയുടെ വേഷം ചെയ്യുന്നത്. ഷാഫി ഒരുക്കുന്ന ഷെര്‍ലോക് ടോംസിലാണ് മിയ വീണ്ടും മാധ്യമപ്രവര്‍ത്തകയാവുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രണ്ട് നായികമാരുള്ള ചിത്രത്തില്‍ ടിവി റിപ്പോര്‍ട്ടറുടെ വേഷമാണ് മിയയ്ക്ക്. ശ്രിന്ദയാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ഷാജോണ്‍, റാഫി, സോഹന്‍ലാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക