Image

കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിക്ക് സിഡ്‌നിയില്‍ ഉജ്ജ്വല സ്വീകരണം; മെല്‍ബണില്‍ 14 ന്

Published on 09 May, 2017
കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിക്ക് സിഡ്‌നിയില്‍ ഉജ്ജ്വല സ്വീകരണം; മെല്‍ബണില്‍ 14 ന്
 മെല്‍ബണ്‍: പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാര്‍, കാല്‍ദീയന്‍, മാരോണൈറ്റ്, മെല്‍കൈറ്റ്, ഉക്രേനിയന്‍ എന്നിവയുടെ ഓസ്‌ട്രേലിയായിലെ രൂപതകള്‍ സന്ദര്‍ശിക്കാനായി എത്തിചേര്‍ന്ന കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിക്ക് സിഡ്‌നി എയര്‍പോര്‍ട്ടില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. 

സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്ന കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിക്ക് ന്യൂസൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു സിഡ്‌നിയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിക്കും.

കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി മേയ് 14 ന് (ഞായര്‍) മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് റീജണല്‍ കോളജില്‍ എത്തുന്ന കര്‍ദിനാള്‍ സാന്ദ്രിയേയും മാര്‍പാപ്പയുടെ ഓസ്‌ട്രേലിയായിലെ സ്ഥിരം പ്രതിനിധി ബിഷപ് അഡോള്‍ഫോ റ്റിറ്റൊ യലാനയേയും മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരും പങ്കെടുക്കും. 

തുടര്‍ന്നു മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി വചനസന്ദേശം നല്‍കും. പൊതുയോഗത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ സൗത്ത്ഈസ്റ്റ് ഇടവക ദേവാലയത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്ന കര്‍മം നിര്‍വഹിച്ച് ലെയനാര്‍ദോ സാന്ദ്രി സംസാരിക്കും. ചടങ്ങില്‍ രൂപതയുടെ നേതൃത്വത്തില്‍ നവംബറില്‍ നടക്കുന്ന റെക്‌സ്ബാന്‍ഡ് ഓസ്‌ട്രേലിയ ടൂറിന്റെ ഔദ്യാഗികമായ ലോഞ്ചിംഗ് ഡാന്‍ഡിനോംഗ് മേയര്‍ ജിംമേമെറ്റി നിര്‍വഹിക്കും. അപ്പസ്‌തോലിക് നൂണ്‍ഷ്യൊ അഡോള്‍ഫോ റ്റിറ്റൊ യലാന, മാര്‍ ബോസ്‌കോ പുത്തൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. ഓസ്‌ട്രേലിയന്‍ മെല്‍കൈറ്റ് എപ്പാര്‍ക്കി ബിഷപ്പ് റോബെര്‍ട്ട് റബാറ്റ്, ഓസ്‌ട്രേലിയന്‍ മാരോണൈറ്റ് എപ്പാര്‍ക്കി ബിഷപ്പ് ആന്േ!റായിന്‍ ചാര്‍ബെല്‍ റ്റാരബെ, ഓസ്‌ട്രേലിയന്‍ കാല്‍ദിയന്‍ എപ്പാര്‍ക്കി ബിഷപ് അമല്‍ ഷാമോന്‍ നോണ, മെല്‍ബണ്‍ അതിരൂപത സഹായമെത്രാന്‍ പീറ്റര്‍ എലിയട്ട്, സാന്ദ്രി പിതാവിന്റെ സെക്രട്ടറി ഫാ. ഫ്‌ളാവിയൊ പാച്ചെ, ഡാന്‍ഡിനോംഗ് എംപി ഗബ്രിയേലെ വില്യംസ്, ബ്രൂസ് എം.പി ജൂലിയന്‍ ഹില്‍, ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ മെഡല്‍ ജേതാവ് കവലിയര്‍ ഫെലിച്ചെ മോണ്‍ട്രോണ്‍, മെല്‍ബണ്‍ കാത്തലിക് ഡെവലപ്‌മെന്റ് ഫണ്ട് സിഇഒ മാത്യു കാസിന്‍, കാത്തലിക് സൂപ്പര്‍ ജനറല്‍ മാനേജര്‍ റോബെര്‍ട്ട് ക്ലാന്‍സി തുടങ്ങിയവര്‍ സംബന്ധിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക