Image

വിശ്വാസ തീഷ്ണതയില്‍ അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭ

Published on 09 May, 2017
വിശ്വാസ തീഷ്ണതയില്‍ അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭ


      ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീര്‍ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങള്‍. മേയ് ആറിന് അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ വിശ്വസവും പാര്യന്പര്യവും വിളിച്ചോതി. 

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌റ്റോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കൃതജ്ഞത ബലിക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), അപ്പസ്‌റ്റോലിക വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ട് , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. പോള്‍ ചൂരത്തൊട്ടില്‍(കോതമംഗലം), ഫാ. ജോസഫ് പള്ളിയോടയില്‍( കാനഡ), ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ ( ബെല്‍ജിയം), ഫാ. പോള്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ. റോബിന്‍ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവന്‍കാലായില്‍ (ലോംഗ്‌ഫോര്‍ഡ്), ഫാ. െ്രെകസ്റ്റ് ആനന്ദ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

സീറോ മലബാര്‍ സഭ പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനകര്‍മം മാര്‍ ചിറപ്പണത്ത് നിര്‍വഹിച്ചു. മോണ്‍. ഫാ. ആന്റണി പെരുമായന്‍, ബിനു ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായി. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ അഡ്‌ഹോക് കമ്മറ്റിയുടെയും വിവിധ മാസ് സെന്ററുകളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ അഡ്‌ഹോക് കമ്മിറ്റി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സംയുക്ത കമ്മിറ്റി കൂടി പുതിയ സഭായോഗം ചുമതല ഏറ്റെടുത്തു. 

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുത്ത അയര്‍ലന്‍ഡിലെ മുഴുവന്‍ വിശ്വാസികള്‍ക്കും ആഘോഷപരിപാടികള്‍ മനോഹരമാക്കിയ വിവിധ കമ്മിറ്റികള്‍ക്കും അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക