Image

പ്രബന്ധ അവതരണ മത്സരം: റാസല്‍ഖൈമ സെന്റ് മേരീസ് ചര്‍ച്ചിന് ഒന്നാം സ്ഥാനം

Published on 09 May, 2017
പ്രബന്ധ അവതരണ മത്സരം: റാസല്‍ഖൈമ സെന്റ് മേരീസ് ചര്‍ച്ചിന് ഒന്നാം സ്ഥാനം
 
ദുബായ്: ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജനപ്രസ്ഥാനം യുഎഇ സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടനം എന്ന് അര്‍ഥം വരുന്ന സുറിയാനി പദമായ ന്ധതൗതോബീതോന്ധ എന്ന പേരില്‍ പ്രബന്ധ അവതരണ മത്സരം സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന മത്സരത്തില്‍ റാസല്‍ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യൂണിറ്റ് ഒന്നാം സ്ഥാനവും, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി . 

സോണല്‍ പ്രസിഡണ്ട് ഫാ . അജി കെ. ചാക്കോ സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു. ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജോ കാവാലം, റോജിന്‍ പൈനുംമൂട് , ഷിബു മുള്ളംകാട്ടില്‍ , യുവജനപ്രസ്ഥാനം സോണല്‍ സെക്രട്ടറി ബിജു തങ്കച്ചന്‍, ദുബായ് യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡോ. ജോബിന്‍സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക