Image

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കും

Published on 09 May, 2017
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കും
ന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന െ്രെകസ്തവ സാഹിത്യ സൃഷ്ടികളുടെ മത്സരത്തിലേക്ക് രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി മെയ് 30 വരെയായി പുനക്രമീകരിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ക്രമീകരിച്ചുവരുന്നു. ഇംഗ്ലീഷിലോ, മലയളാത്തിലോ രചനകള്‍ അയക്കാവുന്നതാണ്. അവാര്‍ഡിനര്‍ഹമാകുന്ന രചനകള്‍ രജത ജൂബിലി സമ്മേളനത്തില്‍ പുറത്തിറക്കുന്ന സുവനീറില്‍ പ്രസിദ്ധീകരിക്കും. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വ്യക്തികളായിരിക്കും രചനകള്‍ പരിശോധിച്ച് വിധി നിര്‍ണ്ണയിക്കുന്നത്.

നോര്‍ത്തമേരിക്കന്‍ പ്രവാസി മലയാളി വിശ്വാസികള്‍ 20162017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന െ്രെകസ്തവ ഗ്രന്ഥങ്ങള്‍ക്കും ഒഹായോയില്‍ വെച്ച് നടത്തപ്പെടുന്ന റൈറ്റേഴ്‌സ് ഫോറം സമ്മേളനത്തില്‍ പ്രത്യേക പുരസ്ക്കാരം നല്‍കുന്നതാണ്.

റോയി മേപ്രാല്‍ പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സ്റ്റാന്‍ലി ചിറയില്‍ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാര്‍, സിസ്റ്റര്‍ മേരി ജോസഫ് എന്നിവരാണ് കെ.പി.ഡബ്ല്യു.എഫ് ദേശീയ ഭാരവാഹികള്‍.

രചനകളും ഗ്രന്ഥങ്ങളും അയയ്‌ക്കേണ്ട വിലാസം:

നിബു വെള്ളവന്താനം, 5137 Picadilly Circus Ct, Orlando, FL 32839.
Email: usakpwf@gmail.com
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കുംകേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക