Image

മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 May, 2017
മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) പത്താമത് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 ക്രൂസൗണ്‍ റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115) വച്ച് നടത്തപ്പെടുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മുപ്പത് ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി വളരെ ചിട്ടയായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റിന്റെ പത്താമത് വര്‍ഷത്തെ മത്സരങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സീനിയര്‍ അംഗങ്ങളുടെ മത്സരങ്ങള്‍ ഈവര്‍ഷത്തെ പ്രത്യേകതയാണ്. മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി ഫിലാഡല്‍ഫിയയിലും പരിസരങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, ലിജോ ജോര്‍ജ് (സ്‌പോര്‍ട്‌സ് ചെയര്‍മാന്‍) 215 776 7949, സാബു സ്കറിയ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) 267 980 7923, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.
മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക