Image

കുടുംബങ്ങള്‍ എങ്ങനെ സന്തോഷവേദിയാക്കാം (ജോയ് ഇട്ടന്‍)

Published on 10 May, 2017
കുടുംബങ്ങള്‍ എങ്ങനെ സന്തോഷവേദിയാക്കാം (ജോയ് ഇട്ടന്‍)
കുടുംബത്തെ കുറിച്ചും കുടുംബബന്ധങ്ങളെ കുറിച്ചും എത്ര തന്നെ പറഞ്ഞാലും അധികമാകുകയില്ല കാരണം, അത് അത്രമാത്രം പ്രധാനവും പ്രസജ്തവുമായ വിഷയമാണ്.ജീവിതത്തിലെ പരമപ്രധാനമായ മൂന്ന് വിഷയങ്ങളെ കുറിച്ച് മുന്‍ഗണനാക്രമം അനുസരിച്ച് ചൂണ്ടിക്കാണിക്കുക യെന്ന് ഒരഭിപ്രായ വോട്ടെടുപ്പ് ഒരു പ്രസിദ്ധീജരണം നടത്തിയപ്പോള്‍ പങ്കെടുത്തതില്‍ 95% പേരും കുടുംബം അഥവാ കുടുംബബന്ധങ്ങള്‍ എന്നതിനാണ് ഒന്നാമത്തെ സ്ഥാനം നല്‍ജിയത.് ഏതു സമൂഹത്ത്‌ലായാലും സ്ഥിതി ഇതു തന്നെയായിരിക്കും.

ഇന്നത്തെ നമ്മുടെ ജുടുംബങ്ങളുടെ അവസ്ഥ എന്താണ്? ശാന്തിയും സമാധാനവും സന്തോഷവും സ്‌നേഹവും വ്യാപരിക്കേണ്ട കുടുംബങ്ങള്‍ ഇന്ന് കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിന് സമമാണ്. ചിലതാകട്ടെ, അഗ്നിപര്‍വതത്തിന് തുല്യവും, ഏതുനിമിഷവും കത്തി ജ്വലിക്കാവുന്ന അവസ്ഥയില്‍. കുട്ടിദൈവങ്ങളെ തേടിപ്പോകുന്നവരും, കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കുന്നവരും ഇന്ന് കുറവല്ല.കുറച്ചുനാള്‍ മുന്‍പ് "റീഡേഴ്‌സ് ഡൈജസ്റ്റില്‍' വായിക്കാന്‍ ഇടയായ ഒരു ലേഖനത്തിലെ ആശയങ്ങള്‍ വളരെ പ്രസക്തമായി തോന്നി. കുടുംബങ്ങള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും അതിലുണ്ട്. ഒരോ അംഗത്തിന്റെയും ഭാരം ഇറക്കിവയ്ക്കാനുള്ള അത്താണിയാണ് കുടുംബം. ഓഫീസില്‍ നിന്നു് ക്ഷീണിച്ച ശരീരവും, തളര്‍ന്ന മനസ്സുമായി തിരിച്ചെത്തുമ്പോള്‍, ഉന്മേഷവും, ഉത്‌സാഹവും ഉണര്‍ത്തുന്ന അന്തരീക്ഷമാണ് ഭവനത്തില്‍ എങ്കില്‍, അതെത്ര ആശ്വാസകരമാണ്.പുഞ്ചിരിയുടെ പൂത്തിരിയുമായി എത്തുന്ന കുടുംബിനിയും, നൈര്‍മ്മല്യത്തിന്റെ നിറകുടങ്ങളായ ജുഞ്ഞുങ്ങളും, അടുക്കും ചിട്ടയുമുള്ള കുടുംബാന്തരീക്ഷവും ഏതൊരാള്‍ക്കും സന്തോഷവും, ഉണര്‍വും പകരാതിരിക്കില്ല. നമ്മുടെ കുടുംബങ്ങളിലെ കൊച്ചുകൊച്ചു കാര്യങ്ങളും വളരെ പ്രാധാന്യത്തോടുകൂടി കാണേണ്ടതാണ്.

ചില കാര്യങ്ങള്‍ നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചാല്‍, സന്തോഷത്തിന്റെ നീര്‍ച്ചാലുകള്‍ കുടുംബത്തില്‍ ഒഴുകി വ്യാപിക്കും.

1) പരസ്പരമുള്ള കരുതലും, കരുണയും

അവിടെ ആരും അവഗണിക്കപ്പെട്ടവരല്ല എന്നും, ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും, പരസ്പരം കരുതുന്നു എന്ന ബോധം ഉളവാകണം.കുറ്റപത്രം പുറപ്പെടുവിക്കുന്ന പോലീസിനെ പോലെയല്ല, കരുണയുടെയും കനിവിന്റെയും കരം നീട്ടുന്ന പെരുമാറ്റങ്ങളും നടപടികളുമാണ് ഉണ്ടാകേണ്ടത്. ഒരോരുത്തരുടെയും ആവശ്യങ്ങളെക്കുറിച്ചും, അവസ്ഥകളെ കുറിച്ചും, അന്വേഷണം ഉണ്ടാകണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിസംഗത കുടുംബ ജീവിതത്തില്‍ പാടില്ല.

2) സ്വന്തം കുറവുകളെക്കുറിച്ചുള്ള അവബോധം

ഒരാള്‍ക്കു തെറ്റ് പറ്റിയാല്‍, സ്വയം അതംഗീകരിക്കാനും, മാപ്പിരക്കാനും വിമുഖത കാണിക്കരുത്.പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത് തെറ്റിനെ മറച്ചുപിടിക്കാനോ, ന്യായീകരിക്കാനോ ഉള്ള ശ്രമമാണ്, മാത്രവുമല്ല, സ്വന്തം തെറ്റിനെ മറ്റുള്ളവരില്‍ ആരോപിക്കുകയും ചെയ്യും. ഒരു പിതാവ് തന്റെ മകനോടോ, മകളോടോ തെറ്റുചെയ്താല്‍ അതു സമ്മതിക്കുന്നതിനും ക്ഷമ ചോദിക്കുന്നതിനും മടിക്കേണ്ടതില്ല.ഭാര്യയും, ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിലും ഇത് പ്രസജ്തമാണ്. അവിടെ ദുരഭിമാനം കടന്നുവരേണ്ടതില്ല.

3) കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍

കുടുംബത്തിലെ ഒരാളെപ്പറ്റി ആ വ്യജ്തിയുടെ അസാന്നിധ്യത്തില്‍ നടത്തുന്ന പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ആ വ്യക്തി കേള്‍ക്കുന്ന പക്ഷം നിരാശയോ, നിരുത്‌സാഹമോ തോന്നാത്ത വിധത്തില്‍ ആയിരിക്കണം. അതുജൊണ്ട്, തെറ്റുകളെ, മറച്ചുവക്കാനോ അവഗണിക്കണമെന്നോ അര്‍ത്ഥമില്ല. വിമര്‍ശനങ്ങള്‍ സത്യസന്ധവും, പ്രോത്സാഹജനകവും ആയിരിക്കണം. അന്യോന്യമുള്ള അഭിനന്ദനങ്ങളും, അനുമോദനങ്ങളും ആത്മാര്‍ത്ഥതയോടെ നടത്തുമ്പോള്‍ അതു ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു എന്നുമാത്രമല്ല, ഉത്സാഹവും ഉണര്‍വും ഉളവാക്കുന്നതുമായിരിക്കും. പുറത്തുള്ളവരെ അഭിനന്ദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്ന പലരും, സ്വന്തം കുടുംബാംഗങ്ങളോട് അങ്ങിനെ ചെയ്തു കാണിക്കുന്നില്ല. ഭവനത്തിലെ പ്രോത്സാഹനങ്ങളോ, നിരുത്സാഹങ്ങളോ വ്യക്തിത്വങ്ങളെ സാരമായി ബാധിക്കുന്നു. അതിന്റെ പ്രതിഫലനും, കുടുംബത്തിലും പുറത്തുള്ള പ്രവര്‍ത്തനങ്ങളിലും പ്രകടമാകും.

4) വാക്കു പാലിക്കുക

കുടുംബാംഗങ്ങളോട് ഒരുവാക്കു പറഞ്ഞാല്‍ അതു പാലിക്കുന്നതില്‍ ഒരോ അംഗവും ശ്രദ്ധിക്കണം. പരസ്പരമുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇതു സഹായകമാകും.മാതാപിതാക്കള്‍ കുട്ടികളോടു ചെയ്യുന്ന വാഗ്ദാനങ്ങള്‍ ഒരിക്കലും ലംഘിക്കരുത്. ക്രിത്യാന്തര ബാഹുല്യത്തിന്റെയും വിസ്മൃതിയുടെയും ഉപശാന്തിയാണ് വാഗ്ദാന ലംഘനത്തിനു കാരണമായി പലരും പറയുന്നത്. അതു കുഞ്ഞുങ്ങ്‌ളളില്‍ വളരെ നിരാശയും അവിശ്വാസവും വര്‍ദ്ധിപ്പിക്കും.

5) പരസ്പരം ക്ഷമിക്കുവാന്‍ മറക്കരുത്

നമ്മള്‍ ക്ഷമിക്കുവാന്‍ തയാറാകുമ്പോള്‍, കലവറയില്ലാത്ത സ്‌നേഹത്തിനും, കലര്‍പ്പില്ലാത്ത വിശ്വാസത്തിനും വാതില്‍ തുറക്കുന്നു, മാത്രമല്ല സ്വന്തഹൃദയത്തിന്റെ ശുദ്ധീകരണത്തിന് അത് വഴി തെളിക്കുന്നു.കുടുബത്തില്‍, സൂര്യന്‍ അസ്തമിക്കുവോളം കോപം വച്ചുകൊണ്ടിരിക്കരുത് എന്ന പ്ര്‌സതാവന അര്‍ത്ഥവത്താണ്. അന്നന്നു തന്നെ ക്ഷമിക്കുവാന്‍ സാധിക്കണം എന്നത്രെ അത് സൂചിപ്പിക്കുന്നത്.

നൂറ്റിഇരുപത് അടി വരെ ഉയരത്തിലേക്ക് വളരുന്ന ചൈനീസ് മുളയെപ്പറ്റി പറയുന്നത് അത് ഉയരത്തിലേക്ക് എത്തിനില്‍ക്കുവാന്‍ സഹായിക്കുന്നത് മണ്ണിനടിയിലുള്ള പരസ്പരം പിണഞ്ഞുകിടക്കുന്ന നൂറുകണക്കിനു വേരുകള്‍ ആണ്.ഇതുപോലെ, ഈശ്വരവിശ്വാസമാകുന്ന അടിവേര് കുടുംബത്തിന്റെ സ്ഥായിയായ ഭാവത്തിന് അടിസ്ഥാനമായിരിക്കണം.കുടുംബങ്ങളെ സന്തോഷവേദിയാക്കുവാനുള്ള കര്‍ത്തവ്യം നമ്മുടെ കരങ്ങളില്‍ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക