Image

'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു

Published on 10 May, 2017
'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു
കൊച്ചി: കുഞ്ചാക്കോ ബോബനും അനു സിതാരയും നായിക നായകന്മാരാകുന്ന 'രാമന്റെ ഏദന്‍തോട്ട'ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ ഒരുക്കിയിരിക്കുകയാണ്‌. 

ഒന്നര മിനിറ്റ്‌ ദൈര്‍ഖ്യമുള്ള ഈ വീഡിയോയില്‍ സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ ബിജിബാല്‍ ഈണം പകര്‍ന്ന ചിത്രത്തിലെ മൂന്ന്‌ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

 ശ്രേയാ ഘോഷാല്‍, സൂരജ്‌ സന്തോഷ്‌, രാജലക്ഷ്‌മി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247)ന്റ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ഈ പുതുമയാര്‍ന്ന ട്രൈലെര്‍ ഇന്നലെ പുറത്തിറക്കിയത്‌.

രഞ്‌ജിത്ത്‌ ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്‌, രമേശ്‌ പിഷാരടി, അജു വര്‌ഗ്ഗീസ്‌, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം മധു നീലകണ്‌ഠനും ചിത്രസംയോജനം വി സാജനുമാണ്‌. 

സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ബിജിബാലാണ്‌. ഡ്രീംസ്‌ എന്‍ ബിയോണ്ട്‌ (Dreams N Beyond)ന്റെ ബാനറില്‍ രഞ്‌ജിത്ത്‌ ശങ്കര്‍ നിര്‍മിച്ചിട്ടുള്ള 'രാമന്റെ ഏദന്‍തോട്ടം' മെയ്‌ 12ന്‌ തിയേറ്ററുകളില്‍ എത്തും.

ഒഫീഷ്യല്‍ ട്രൈലെര്‍ (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=2BsF00D1aaI


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശംമ്യൂസിക്‌247നാണ്‌. 
അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക