Image

അങ്കമാലി നെടുന്പാശേരി അസോസിയേഷന്‍ രൂപീകരിച്ചു

Published on 10 May, 2017
അങ്കമാലി നെടുന്പാശേരി അസോസിയേഷന്‍ രൂപീകരിച്ചു


      മെല്‍ബണ്‍: മെല്‍ബണിലെ അങ്കമാലി നെടുന്പാശേരി പ്രദേശങ്ങളിലെ മലയാളികള്‍ ഒത്തുചേര്‍ന്ന് പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി ആന്‍ഡ് നെടുന്പാശേരി  എന്ന സംഘടന രൂപീകരിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് പള്ളി ഹാളില്‍ നടന്ന പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നിക്‌സണ്‍ ചാക്കുണ്ണി (പ്രസിഡന്റ്), പോളി ചിറമ്മല്‍ (വൈസ് പ്രസിഡന്റ്), ആഷ്‌ലി തോമസ് (ജനറല്‍ സെക്രട്ടറി), ആര്‍.വി. പൗലോസ് (ജോയിന്റ് സെക്രട്ടറി), ധന്യ ക്ലീറ്റസ് (ട്രഷറര്‍), ബിജി തോമസ് (പിആര്‍ഒ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി ഡോ.ഷാജി വര്‍ഗീസ്, ചാക്കോ അരീക്കന്‍, ജയ്‌സണ്‍ മറ്റപ്പള്ളി, പ്രശാന്ത് തോമസ്, സുനില്‍ പോള്‍, ജോണ്‍ ദേവസി, ബിനു സ്റ്റീഫന്‍, മിനു ആന്റണി, സജി ഇട്ടീര, ജിജോ പൗലോസ്, വിനോജ് വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസ്, ബിജു നെറ്റിനപ്പിള്ളി, നിജു ചാക്കുണ്ണി, എന്നിവരെയും തെരഞ്ഞെടുത്തു.

തുടര്‍ന്നു പാന്‍ കുടുംബത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഫെയ്‌സ് ബുക്ക്, വാട്ട്‌സ് അപ് പാന്‍ കൂട്ടായ്മകള്‍ രൂപീകരിക്കുവാന്‍ യോഗം കമ്മിറ്റികളെ ചുമതലപ്പെടുത്തി. നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്നയാളുകള്‍ക്ക് ജീവ കാരുണ്യപ്രവര്‍ത്തനം നടത്താനും യോഗത്തില്‍ തീരുമാനമായി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക