Image

മലയാളി വിദ്യാര്‍ഥിക്ക് ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റര്‍ അവാര്‍ഡ്

Published on 10 May, 2017
മലയാളി വിദ്യാര്‍ഥിക്ക് ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റര്‍ അവാര്‍ഡ്

ലണ്ടന്‍: 275 നാന്റിഗ്ലോ ആന്‍ഡ് ബ്ലെയ്‌ന സ്‌ക്വാഡ്രണ്‍ റോയല്‍ എയര്‍ഫോഴ്‌സ് കേഡറ്റ് അലന്‍ തോമസിന് സിവിക്യുഒ ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റര്‍ അവാര്‍ഡ്. യുകെയിലെ ഏറ്റവും മികച്ച പത്ത് കേഡറ്റുമാര്‍ക്കാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച മലയാളി വിദ്യാര്‍ഥി ഈ പുരസ്‌കാരം നേടുന്നത് ചരിത്രത്തില്‍ ആദ്യവുമാണ്.

ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്നാണ് എല്ലാ വര്‍ഷവും ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 2016 ല്‍ ഡ്യൂക്ക് ഓഫ് എഡന്‍ബറോ ഗോള്‍ഡ് അവാര്‍ഡും അലന്‍ നേടിയിരുന്നു.

നാലു വര്‍ഷത്തെ പരിശീലനവും, മാതാപിതാക്കളായ തോമസ് പൊക്കത്തെലിന്റെയും ജിജി ചെറുകുഴിയിലിന്റെയും പിന്തുണയുമാണ് നേട്ടത്തിനു പിന്നില്‍. ജൂണില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വച്ചാണ് പുരസ്‌കാരദാനം. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന രണ്ടാഴ്ചത്തെ സാംസ്‌കാരിക പരിപാടിയിലും പങ്കെടുക്കാം.

ക്‌നാനായ കമ്യൂണിറ്റിയിലെ സജീവ പ്രവര്‍ത്തകരായ അലന്റെ പിതാവ് തോമസ് കേരളത്തിലെ കണ്ണങ്കര ഇടവകക്കാരനും മാതാവ് ജിജി കരിപ്പാടം ഇടവശക്കാരിയുമാണ്. ഇവരുടെ ഇളയ മകന്‍ ആല്‍വിന്‍. എല്ലാവരും തന്നെ യുകെയിലാണ് താമസം. അലന്റെ നേട്ടത്തില്‍ യുകെയിലെ ക്‌നാനായ സമൂഹം അനുമോദിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക