Image

റിയ പതിനേഴാമത് വാര്‍ഷികം ആഘോഷിച്ചു

Published on 10 May, 2017
റിയ പതിനേഴാമത് വാര്‍ഷികം ആഘോഷിച്ചു

റിയാദ്: റിയാദിലെ ഒരു പ്രമുഖ സംഘടനയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പതിനേഴാമത് വാര്‍ഷികം ആഘോഷിച്ചു. മേയ് അഞ്ചിന് എക്‌സിറ്റ് 18 ലെ നൂഫ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്‍ ഉദ്ഘാടനം ചെയ്തു. റിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പ്രശംസിച്ചു. പ്രസിഡന്റ് ബാലചന്ദ്രന്‍, ഫെബര്‍കാസില്‍ പ്രതിനിധി മുഹമ്മദ് ഇക്ബാല്‍, അഷ്‌റഫ് വടക്കേവിള (എന്‍ആര്‍കെ ഫോറം), ഫിറോസ് (കൊക്കോകോള), മോഹ്‌സിന്‍ അലി (സൗദി ഗസറ്റ്), അഷ്‌റഫ്, മുന്‍ പ്രസിഡന്റ് അബ്ദുള്ള, രാജേഷ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 

തുടര്‍ന്നു പുതിയ ഭാരവാഹികളായി ബാലചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), മെഹബൂബ്, ശേഖര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡെന്നി ഇമ്മട്ടി (സെക്രട്ടറി), രാജേഷ് സി. ഫ്രാന്‍സിസ്, വിവേക് (ജോയിന്റ് സെക്രട്ടറിമാര്‍), ബിനു ധര്‍മ്മരാജന്‍ (ട്രഷറര്‍) എന്നിവരേയും ഷാജഹാന്‍ (സാമൂഹ്യ വിഭാഗം), ഷിജു വാഹിദ് (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ കണ്‍വീനര്‍), ഷെറിന്‍ ജോസഫ് (മീഡിയ കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു. 

റിയ ഫെബര്‍കാസില്‍ ഇംപ്രഷന്‍സ് 2017 എന്ന പേരില്‍ നടത്തിയ ചിത്ര രചനാ മത്സരത്തില്‍ റിയാദില്‍നിന്നുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ കുട്ടികളും പങ്കെടുത്തു. മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത എഴുന്നൂറില്‍ പരം കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുത്തത്. ജരീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ മത്സരം ഉദ്ഘാടനം ചെയ്തു. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍മാരായ ബിനു ധര്‍മരാജന്‍, മഗേഷ്, ബാലചന്ദ്രന്‍ നായര്‍, പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി ജോര്‍ജ് എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു. 

വനിതാ വിഭാഗം സാരഥികളായ സ്വപ്ന മഹേഷ്, സരിത മോഹന്‍, യാസ്മീന്‍ അബ്ദുള്ള, ഷെറിന്‍ ജോസഫ്, രാജേഷ് ഫ്രാന്‍സിസ്, ഉമ്മെര്‍കുട്ടി, നസീര്‍, റഷീദ്, ഹബീബ്, ക്ലീറ്റസ്, സനോജ്, ഷാജഹാന്‍, ഷിജു വാഹിദ്, ആന്േ!റാ, ബാബുരാജ്, മെഹബൂബ്, ഇസക്കി, ഏലിയാസ്, വിജയന്‍, ശിവകുമാര്‍, മോഹന്‍ പോന്നത് ,പൈലി ആന്റണി, ഇബ്രാഹിം സുബാന്‍, രാജേന്ദ്രന്‍, ജയചന്ദ്രന്‍, വാസു, സലാം, ജോസഫ് അറക്കല്‍, ജോയിസ് മാത്യു, ബിജു ജോസഫ്, ലാറന്‍സ്, മോനിച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

വാര്‍ഷിക പരിപാടിയുടെ ഭാഗമായി അരങ്ങേറിയ ഗാനമേളയില്‍ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ജോബി ജോണ്‍ കൂടാതെ റിയാദിലെ കലാകാരന്മാരായ ഷാജീര്‍, മാലിനി, സരിത മോഹന്‍ എന്നിവരും പാടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക