Image

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം.

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 10 May, 2017
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം.
ഡബ്ലിന്‍: അയര്‍ലണ്ടില്‍ പ്രഥമ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഫാ.അനിഷ് കെ.സാം, ഫാ.എല്‍ദോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. മെയ് 12 മുതല്‍ 14 വരെ Ovoca Manor Rtereat Cetnre, Co. Wicklowല്‍ വച്ച് നടത്തപ്പെടുന്ന അയര്‍ലണ്ട് ഫാമിലി കോണ്‍ഫറന്‍സില്‍ അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും.

 വിശുദ്ധന്മാരോടുള്ള മധ്യസ്ഥത എന്നതാണ് മുഖ്യ ചിന്താവിഷയം. ആരാധനകള്‍, വേദപഠനം, ക്ലാസുകള്‍, ആരാധനാ സംഗീത പരിശീലനം, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തപ്പെടും. മെയ് 20 ശനിയാഴ്ച ലിമെറിക്ക് സെന്റ്.ജോര്‍ജ് പള്ളിയുടെ പെരുന്നാളിലും, വാട്ടര്‍ഫോര്‍ഡ് സെന്റ്.ഗ്രീഗോറിയോസ്  പള്ളിയുടെ പ്രാര്‍ത്ഥനാ യോഗത്തിലും തിരുമേനി മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും. മെയ് 21 ഞായറാഴ്ച കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പോപ് തേവദ്രോയോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അന്നേ ദിവസം ഡബ്ലിന്‍ സെന്റ്.തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇടവകയുടെ ദശവര്‍ഷ ജൂബിലി സുവനീര്‍ തിരുമേനി പ്രകാശനം ചെയ്യും. മെയ് 24 ബുധനാഴ്ച അഭിവന്ദ്യ തിരുമേനിയുടെ കാര്‍മികത്വത്തില്‍ സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ശുശ്രൂഷകള്‍ ഡബ്ലിനില്‍ നടത്തപ്പെടും.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക