Image

പത്ര പ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്

പി. പി. ചെറിയാന്‍ Published on 10 May, 2017
പത്ര പ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്
ചാള്‍സ്ടണ്‍ (വെസ്റ്റ് വെര്‍ജീനിയ): പബ്ലിക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് വെര്‍ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്ന് യുഎസ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം ്രൈപസ് പറഞ്ഞു. വെസ്റ്റ് വെര്‍ജീനിയ പൊലീസ് അവര്‍ക്ക് ശരിയാണെന്ന് തോന്നിയതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോം ്രൈപസ് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ചാള്‍സ്ടണ്‍ മീറ്റിങ്ങില്‍ ഹെല്‍ത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തു ശല്യപ്പെടുത്തിയതിനായിരുന്നു ഡാനിയേലിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ ്‌ചെയ്തതെന്ന് ചാള്‍സ്ടണ്‍ പൊലീസ് പറയുന്നു.  പിന്നീട് ജാമ്യത്തില്‍ വിട്ടു. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചുള്ള മരണത്തിന്റെ നിരക്ക് വര്‍ധിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാള്‍സ്ടണില്‍ ഹെല്‍ത്ത് സെക്രട്ടറി എത്തിയത്.

ദാനിയേലിന്റെ കേസ് പിന്‍വില്ക്കണമെന്നാവശ്യപ്പെട്ടു പബ്ലിക് ന്യൂസ് സര്‍വീസ് സ്ഥാപകന്‍ ലക്ക് കെര്‍ബീല്‍ ഹെല്‍ത്ത് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍  തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും കെര്‍ബീന്‍ പറയുന്നു.

കൊളറാഡോ ആസ്ഥാനമായി  36 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വാര്‍ത്താ മാധ്യമമാണ് പബ്ലിക് ന്യൂസ് സര്‍വീസസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക