Image

എടിഎം സര്‍വ്വീസ്‌ ചാര്‍ജ്‌: വിവാദ ഉത്തരവ്‌ പിന്‍വലിക്കുമെന്ന്‌ എസ്‌ബിഐ

Published on 11 May, 2017
എടിഎം  സര്‍വ്വീസ്‌ ചാര്‍ജ്‌: വിവാദ ഉത്തരവ്‌ പിന്‍വലിക്കുമെന്ന്‌ എസ്‌ബിഐ

മുംബൈ: എടിഎം ഇടപാടുകള്‍ക്ക്‌ സര്‍വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കാനുള്ള തീരുമാനം എസ്‌ബിഐ പിന്‍വലിക്കുന്നു. തീരുമാനം വിവാദമായ സാഹചര്യത്തിലാണ്‌ എസ്‌ബിഐ തീരുമാനം. 

തെറ്റായ ഉത്തരവാണ്‌ പുറത്ത്‌ വന്നതെന്നാണ്‌ എസ്‌ബിഐ നല്‍കുന്ന വിശദീകരണം. വിവാദ സര്‍ക്കുലര്‍ എസ്‌ബിഐ ഉടന്‍ പിന്‍വലിക്കും. എടിഎം സേവനങ്ങള്‍ക്ക്‌ സര്‍വ്വീസ്‌ ചാര്‍ജ്‌ ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ്‌ എസ്‌ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നാണ്‌ ബാങ്ക്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 തിരുത്തിയ സര്‍ക്കുലറും ഉടന്‍ പുറത്തിറക്കുമെന്നും എസ്‌ബിഐ അറിയിച്ചു.

ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്ക്‌ ഇരുപത്തഞ്ച്‌ രൂപ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കാനുള്ള എസ്‌ബിഐ തീരുമാന
ത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടിയലാണ്‌ വിവാദ സര്‍ക്കുലര്‍ എസ്‌ബിഐ പിന്‍വലിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക