Image

പഞ്ചായത്ത്‌ അംഗത്തിനുനേരെ ആക്രമണം; കോട്ടയം ജില്ലയില്‍ വെള്ളിയാഴ്‌ച ഹര്‍ത്താല്‍

Published on 11 May, 2017
പഞ്ചായത്ത്‌ അംഗത്തിനുനേരെ ആക്രമണം; കോട്ടയം ജില്ലയില്‍ വെള്ളിയാഴ്‌ച ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. കുമരകത്ത്‌ ബിജെപി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.

 രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പത്രം, പാല്‍, ആശുപത്രി മറ്റു അവശ്യസര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

പി.കെ. സേതു, ജയകുമാര്‍ എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. 
മുഖംകൂടി ധരിച്ചു ബൈക്കിലെത്തിയ അഞ്ചംഗ സംഘം പഞ്ചായത്ത്‌ ഓഫീസിനു സമീപത്തുവെച്ച്‌ സേതുവിനെയും ജയകുമാറിനെയും ആക്രമിക്കുകയായിരുന്നു.  

ഗുരുതരമായി പരുക്കേറ്റ സേതുവിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.സി.പി.എമ്മാണ്‌ ആക്രമത്തിനു പിന്നിലെന്ന്‌ ബി.ജെ.പി ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക