Image

ജെയിംസ് കോമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്ത്

Published on 11 May, 2017
ജെയിംസ് കോമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്ത്
എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്ത് 

അമേരിക്കന്‍പ്രസിഡന്റിന് എഫ്.ബി.ഐ ഡയറക്ടറെ മാറ്റാന്‍ അധികാരമുണ്ട്. അതിനുള്ള കാരണങ്ങള്‍ പലതായിരിക്കാം. കാരണമില്ലെങ്കില്‍ കൂടിയും മാറ്റാവുന്നതാണ്. എന്തായാലും അതേക്കുറിച്ചോ അത് നടപ്പിലാക്കപ്പെട്ട രീതിയെക്കുറിച്ചോ ചിന്തിച്ച് സമയം ചിലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. നിങ്ങളും അങ്ങനെത്തന്നെ ചെയ്യമെന്നാണ് എന്റെ പ്രതീക്ഷ. 

സത്യസന്ധതയുടേയും സ്വാതന്ത്ര്യത്തിന്റെയും മികവിന്റെയും പ്രതീകമായി  ഉറച്ച് നില്‍ക്കാന്‍ എഫ്.ബി.ഐക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇത്രയും ആത്മാര്‍ഥയുള്ള ഒരുപറ്റം ആളുകളെ വിട്ടുപിരിയുക ദു:ഖമുണ്ടാക്കുന്നതാണ്. മൂല്യം കൈവിടാതെ അമേരിക്കന്‍ ജനതയെ സംരക്ഷിക്കുകയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും എനിക്ക് കിട്ടിയ സമ്മാനവുമാണ് നിങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കിട്ടിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക