Image

തന്‍റെ മരണവാര്‍ത്തയെക്കുറിച്ച്‌ മകനാണ്‌ ആദ്യം അറിയിച്ചതെന്ന്‌ വിജയരാഘവന്‍

Published on 11 May, 2017
തന്‍റെ  മരണവാര്‍ത്തയെക്കുറിച്ച്‌ മകനാണ്‌ ആദ്യം അറിയിച്ചതെന്ന്‌ വിജയരാഘവന്‍
തന്‍റെ മരണവാര്‍ത്തയെക്കുറിച്ച്‌ മകനാണ്‌ ആദ്യം അറിയിച്ചതെന്ന്‌  നടന്‍  വിജയരാഘവന്‍. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലൊരു പ്രചരണം നടക്കുന്ന ശ്രദ്ധയില്‍പ്പെടുത്തിയത്‌ മകനാണെന്നും  മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജീവിച്ചിരിക്കെ തന്നെ തന്‍റെ മരണവാര്‍ത്തയ്‌ക്ക്‌ മറുപടി നല്‍കാന്‍ കഴിയുന്നതിനുള്ള ത്രില്ലാണ്‌ താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രചരണം കൊണ്ട്‌ ശരിക്കും ബുദ്ധിമുട്ടിലായത്‌ വീട്ടുകാരും തന്‍റെ ഡ്രൈവറുമാണ്‌. നിരവധി ഫോണ്‍ കോളുകളാണ്‌ അവരെ തേടിയെത്തിയത്‌.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട്‌ മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ്‌ തനിക്കിപ്പോള്‍. 

ഒരു മാസം മുമ്പ്‌ ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. വിജയരാഘവന്റെ ഫോട്ടോ വെച്ച്‌ വെച്ചിട്ടുള്ള ആംബുലന്‍സാണ്‌ വാര്‍ത്തപ്രചരിക്കാന്‍ ഇടയായത്‌. വിജയ രാഘവന്‍ അഭിനയിക്കുന്ന'രാമലീല' എന്ന   ദിലീപ്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണിത്‌. ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക