Image

കശ്‌മീരിലെ സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിക്കണമെന്ന്‌ ഐക്യരാഷ്ട്ര സഭ

Published on 11 May, 2017
കശ്‌മീരിലെ സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിക്കണമെന്ന്‌ ഐക്യരാഷ്ട്ര സഭ


ജമ്മു: ജമ്മു കശ്‌മീരില്‍ ഇന്ത്യ നടപ്പിലാക്കിയ സോഷ്യല്‍ മീഡിയ നിരോധനം ഉടനടി പിന്‍വലിക്കണമെന്ന്‌ ഐക്യരാഷ്ട്ര സഭ. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്‌ എതിരാണെന്നും ദശകങ്ങള്‍ പഴക്കമുള്ള കശ്‌മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ്‌ പരിഹരിക്കേണ്ടതെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.

മനുഷ്യാവാകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക