Image

എസ്‌ബിഐ: പത്ത്‌ എടിഎം ഇടപാടുകള്‍ സൗജന്യം

Published on 11 May, 2017
എസ്‌ബിഐ: പത്ത്‌ എടിഎം ഇടപാടുകള്‍ സൗജന്യം

ന്യൂഡല്‍ഹി : സ്റ്റേറ്റ്‌ബാങ്ക്‌ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിന്‌ ഫീസ്‌ ഈടാക്കുമെന്ന വാര്‍ത്ത സത്യമല്ലെന്ന്‌ എസ്‌ ബി ഐ . സ്റ്റേറ്റ്‌ബാങ്ക്‌ ബഡ്ഡി ഇടപാടുകള്‍ക്കാണ്‌ ഈ തുക ഈടാക്കുന്നതെന്ന്‌ എസ്‌ ബി ഐ വ്യക്തമാക്കി. സാധാരണ സേവിംഗ്‌സ്‌ ബാങ്ക്‌ ഇടപാടുകാര്‍ക്ക്‌ പത്ത്‌ തവണ എടിഎം വഴി തുക പിന്‍വലിക്കാം .

മെട്രോ നഗരങ്ങളില്‍ എട്ടും ( എസ്‌ബിഐ 5 + മറ്റ്‌ ബാങ്കുകള്‍ -3 ) മെട്രോ ഇതര കേന്ദ്രങ്ങളില്‍ പത്തും ( എസ്‌ബിഐ 5 + മറ്റ്‌ ബാങ്കുകള്‍ -5 ) തവണ പിന്‍വലിക്കാമെന്ന്‌ എസ്‌ ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക