Image

ട്രെയിനില്‍ വീണ്ടും പീഡനം; ടി.ടി.ഇയെ അറസ്റ്റ്‌ ചെയ്‌തു

Published on 28 February, 2012
ട്രെയിനില്‍ വീണ്ടും പീഡനം; ടി.ടി.ഇയെ അറസ്റ്റ്‌ ചെയ്‌തു
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റില്‍. രാജധാനി എക്‌സ്‌പ്രസ്‌ യാത്രക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിയും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ജീവനക്കാരിയുമായ ഹേമലതയെയാണ്‌ ട്രെയിനില്‍വച്ച്‌ ടിടിഇ അപമാനിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ന്യൂഡല്‍ഹി സ്വദേശിയായ ടിടിഇ രമേഷ്‌ കുമാറിനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. മഡ്‌ഗാവില്‍ നിന്നു തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉഡുപ്പിയ്‌ക്കും മംഗലാപുരത്തിനുമിടയില്‍ വച്ചാണ്‌ ഹേമലതയോടു രമേഷ്‌ കുമാര്‍ അപമര്യാദയായി പെരുമാറിയത്‌. എ വണ്‍ കോച്ചില്‍വച്ച്‌ ടിടിഇ തനിക്ക്‌ ഭക്ഷണം വാഗ്‌ദാനം ചെയ്യുകയും തുടര്‍ന്ന്‌ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന്‌ ഹേമലത പറഞ്ഞു. പുലര്‍ച്ചെ 5.45ഓടെ രാജധാനി എക്‌സ്‌പ്രസ്‌ തിരുവനന്തപുരത്ത്‌ എത്തിയപ്പോഴാണ്‌ ഹേമലതയുടെ പരാതിയില്‍ രമേഷിനെ ആര്‍പിഎഫ്‌ കസ്റ്റഡിയിലെടുത്തത്‌.

കഴിഞ്ഞയാഴ്‌ചയാണ്‌ എഴുത്തുകാരി എം.ആര്‍.ജയഗീതയെ തീവണ്‌ടിയില്‍വച്ച്‌ ടിടിഇമാര്‍ മാനസികപീഡനത്തിന്‌ ഇരയാക്കിയത്‌ വന്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക