Image

അര്‍ണാബ്‌ ഗോസ്വാമിയുടെ ചാനലിനെതിരെ തരൂര്‍ ട്വീറ്റ്‌ ചെയ്‌ത വാക്കിന്റെ അര്‍ത്ഥം തെരഞ്ഞവരുടെ എണ്ണം ഞെട്ടിച്ചെന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌

Published on 12 May, 2017
അര്‍ണാബ്‌ ഗോസ്വാമിയുടെ ചാനലിനെതിരെ തരൂര്‍ ട്വീറ്റ്‌ ചെയ്‌ത വാക്കിന്റെ അര്‍ത്ഥം തെരഞ്ഞവരുടെ എണ്ണം ഞെട്ടിച്ചെന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌

ന്യൂദല്‍ഹി: ശശി തരൂരിനെതിരെ റിപ്പബ്ലിക്ക്‌ ചാനലില്‍ അര്‍ണാബ്‌ ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ക്കുപിന്നാലെ  റിപ്പബ്ലിക്ക്‌ ചാനലിനും  അര്‍ണാബിനുമെതിരെയുള്ള തരൂരിന്റെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്വീറ്റില്‍ അര്‍ണാബിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളേക്കാളുപരി, പൃഥ്വിരാജിനേക്കാള്‍ കടുകട്ടി ഇംഗ്ലീഷാണ്‌ തരൂര്‍ ഉപയോഗിച്ചത്‌ എന്ന കാര്യമാണ്‌ ചര്‍ച്ചയായത്‌.

തരൂരിന്റെ ട്വീറ്റിലെ ആദ്യ വാക്കുകളിലൊന്നായ ഫറാഗോ (എമൃൃമഴീ) ആണ്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച്‌ ഓക്‌സ്‌ഫോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡിക്ഷ്‌ണറിയെ സമീപിച്ചവരുടെ എണ്ണം കണ്ട്‌ ഓക്‌സ്‌ഫോര്‍ഡ്‌ അധികൃതര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്‌ ഇപ്പോള്‍.

ഓക്‌സ്‌ഫോര്‍ഡ്‌ ഡിക്ഷ്‌ണറി തന്നെയാണ്‌ ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്‌. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ്‌ ഫറാഗോയുടെ അര്‍ത്ഥം.
ഫറാഗോയുടെ അര്‍ത്ഥം അന്വേഷിച്ച്‌ ഓക്‌സ്‌ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക്‌ ഉപയോഗിച്ചതിന്‌ ശേഷമാണ്‌ ഇതുണ്ടായതെന്നുമാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ ഡിക്ഷ്‌ണറി ട്വീറ്റ്‌ ചെയ്‌തത്‌.

സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന്‌ അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ്‌ റിപ്പബ്ലിക്‌ ടിവി രംഗത്തുവന്നത്‌.

അര്‍ണാബ്‌ ഗോസ്വാമിയുടെ ചാനലിനെതിരെ തരൂര്‍ ട്വീറ്റ്‌ ചെയ്‌ത വാക്കിന്റെ അര്‍ത്ഥം തെരഞ്ഞവരുടെ എണ്ണം ഞെട്ടിച്ചെന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക