Image

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനം: മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാന്‍ ആഗ്രയില്‍ യാഗം

Published on 12 May, 2017
ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനം:   മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാന്‍  ആഗ്രയില്‍ യാഗം


ആഗ്ര: മൂന്നാം ലോക മഹായുദ്ധത്തിന്‌ സാധ്യതയെന്ന അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്‌, ആഗ്രയില്‍ ശാന്തി യജ്ഞം എന്ന പേരില്‍ യാഗം നടത്തി. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ്‌ ട്രംപിന്റെ വിജയം പ്രവചിച്ചയാളുടെതാണ്‌ പ്രവചനം. ലോകം യുദ്ധ ഭീതിയിലായതോടെ അത്‌ തടയാനണ്‌ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യോഗം നടത്തിയത്‌.

മെയ്‌ 13 മുതല്‍ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്ന്‌ പ്രവചിച്ച്‌ ജ്യോതിഷി കിഴക്ക്‌ മുതല്‍ പടിഞ്ഞാറ്‌ വരെയുള്ള രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രം വരച്ചിരുന്നു. ആണവ യുദ്ധം ഉണ്ടാകുമെന്നുള്ള ഇയാളുടെ പ്രവചനം ലോകത്ത്‌ വലിയ ഭീതിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

 കഴിഞ്ഞ ഒരാഴ്‌ചയായി ഇലക്ട്രോണിക്‌ മീഡിയയില്‍ വാര്‍ത്ത ചര്‍ച്ച ചെയ്‌ത്‌ കൊണ്ടിരിക്കുകയാണെന്നും യുദ്ധം തടയാനയാണ്‌ യാഗമെന്നും യാഗത്തിന്‌ നേതൃത്വം നല്‍കിയ പ്രമോദ്‌ ഗൗതം പറഞ്ഞു.

ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റാകുമെന്ന്‌ ഇതെ അമേരിക്കന്‍ ജ്യോതിഷി പ്രവചിച്ചിരുന്നു. 2017 സെപ്‌തംബര്‍ വരെ അമേരിക്കക്ക്‌ ഗ്രഹനിലയില്‍ അനുകൂല സ്ഥിതിയല്ല ഉള്ളത്‌. ചൊവ്വയുടെ സ്വാധീനത്തിലാണ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഇപ്പോഴുള്ളതെന്നും പ്രമോദ്‌ ഗൗതം പറയുന്നു.

കശ്‌മീരിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യ-പാകിസ്‌താന്‍  ബന്ധം പൂര്‍ണ്ണമായും തകര്‍ന്നടിയുന്നതില്‍ കലാശിക്കുമെന്നും തൗതം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക