Image

ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട്‌ നിര്‍ബന്ധമാക്കി

Published on 12 May, 2017
ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട്‌ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: നാല്‌ ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങള്‍ക്ക്‌ വേഗപ്പൂട്ട്‌ നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതിചെയ്‌ത്‌ ഉത്തരവിറങ്ങി. വേഗപ്പൂട്ട്‌ ഇല്ലാത്ത പഴയ വാഹനങ്ങള്‍ക്ക്‌ ഇനിമുതല്‍ റീ രജിസ്‌ട്രേഷനും ഉണ്ടാകില്ല.

ടാറ്റാ എയ്‌സ്‌, മഹീന്ദ്രാ ബൊലേറോ, ടാറ്റാ 207 ഉള്‍പ്പടെയുള്ള നാല്‌ ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങളെ വേഗപ്പൂട്ടില്‍ നിന്ന്‌ നേരത്തേ ഒഴിവാക്കിയിരുന്നതാണ്‌. എന്നാല്‍ ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്കും വേഗപ്പൂട്ട്‌ ഘടിപ്പിക്കണം. ഇവയെ ഉള്‍പ്പെടുത്തുന്നതിന്‌ പൊതുജനാഭിപ്രായം ക്ഷണിച്ച്‌ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കരട്‌ വിജ്ഞാപനം ഇറക്കിയിരുന്നു.

ഒരു കൊല്ലം ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ്‌ അന്തിമ ഉത്തരവ്‌ വന്നത്‌. പുതിയ ഉത്തരവ്‌ മെയ്‌ ഒന്നുമുതല്‍ പ്രാബല്യത്തിലായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക