Image

' ഒരു നഴ്‌സ് കത്തുന്ന മെഴുകുതിരിയായിരിക്കണം' (റജി ലൂക്കോസ്)

റജി ലൂക്കോസ് Published on 12 May, 2017
' ഒരു നഴ്‌സ് കത്തുന്ന മെഴുകുതിരിയായിരിക്കണം' (റജി ലൂക്കോസ്)
ഇന്ന് നഴ്‌സസ് ദിനം.' ഒരു നഴ്‌സ് കത്തുന്ന മെഴുകുതിരിയായിരിക്കണം'. പുഞ്ചിരിച്ചു കൊണ്ടു നമ്മുടെ മുന്നിലെത്തുന്ന ഇവര്‍ മിക്കവരും ദുഖം ഉള്ളിലൊതുക്കി എരിയുന്ന മെഴുകുതിരികള്‍ തന്നെയാണു. വേതനത്തില്‍ ഇത്രയും അവഗണന കേരളത്തില്‍ ഇവരോളം നേരിടുന്ന ഒരു തൊഴില്‍ വിഭാഗം വേറെയില്ല. തുശ്ചമായ ഇവരുടെ ശമ്പളത്തില്‍ നിന്നും കൃത്യമായി മാസവരി പിഴിയുന്ന നിരവധി സംഘടനകളും കേരളത്തിലുണ്ട്.ഇത്തരം സംഘടനകള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുമായി ഒത്തു കളിച്ച് ഇവരെ വഞ്ചിക്കുകയാണ്.

ഇനി വിദേശ നഴ്‌സുമാര്‍: വിദേശജോലി എന്ന ലക്ഷ്യമാണ് ഈ പ്രഫഷന്‍ തിരഞ്ഞെടുക്കുന്നതിന് മുഖ്യ കാരണം. മാതാപിതാക്കളുടെ നിര്‍ബ്ബന്ധവും ഒരു കാരണമാണ്. വിദേശത്തു പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ നഴ്‌സുമാരില്‍ മിക്കവര്‍ക്കും കുടുംബ ജീവിതം അന്യമാണ്. പണത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്ന പുരുഷുമാര്‍. കാരണം ഇവര്‍ പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ്.

അമേരിക്കയിലെത്തുന്ന മിക്ക നഴ്‌സുമാരും നിരാശരാണ്. അമേരിക്ക എന്ന സ്വപ്ന ലോകം എന്ന ഒറ്റക്കാരണത്താല്‍ ഒരു ശതമാനം പോലും യോഗ്യതയില്ലാത്ത പുരുഷുമാരുടെ മുന്‍പിന്‍ താലിചാര്‍ത്താന്‍ കുനിഞ്ഞു കൊടുക്കേണ്ടി വന്ന നഴ്‌സുമാര്‍ നിരവധി. പിന്നീട് പൊങ്ങന്‍ ചെട്ടിമാരോടൊപ്പം ജിവിച്ചു തീര്‍ക്കുക. ഓവര്‍ടൈം ജോലി ചെയ്ത് ജീവിതം എരിഞ്ഞടങ്ങുന്ന മാലാഖമാര്‍. അമേരിക്കയില്‍ നിരവധി നഴ്‌സുമാരുടെ ജീവിത വേദനകള്‍ ഞാന്‍ നേരില്‍ അറിഞ്ഞിട്ടുണ്ട്. നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അപുര്‍വ്വം നല്ല ജീവിതം നയിക്കുന്നവരുമുണ്ട്. ഈ പ്രഫഷന്റെ മഹത്വം എന്തെന്നു പോലുമറിയാത്ത മണ്ടന്‍ ഭര്‍ത്താക്കന്‍മാരായ മലയാളികള്‍ അമേരിക്കയില്‍ അനവധി. എങ്കിലും അവരാല്‍ കരകയറിയ കുടുംബങ്ങള്‍ ആയിരങ്ങള്‍. അവര്‍ക്ക് സ്‌നേഹത്തിന്‍ ചാലിച്ച അഭിവാദ്യങ്ങള്‍.

കേരള എക്‌സ്പ്രസില്‍ കാലി പേഴ്‌സുമായി ഡല്‍ഹിയിലെത്തി ഹോസ്പിറ്റലുകളുടെ മുന്‍പില്‍ വായില്‍ നോക്കി നഴ്‌സുമാരെ 'ലൈനടിച്ചുവീഴ്ത്തി ' അവരാല്‍ വിദേശത്തു കടന്നു കൂടിയിരിക്കുന്ന ' ഭര്‍ത്താവ് തൊഴിലാളിമാരെ 'യു.കെ.., അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിങ്ങള്‍ക്കു കാണാം. ഇവന്‍മാര്‍ ആരാജ്യങ്ങള്‍ക്ക് പോലും ഭാരമാണ്. ബല്യ പുള്ളികളാണന്നാണ് ധാരണ.

' ഒരു നഴ്‌സ് കത്തുന്ന മെഴുകുതിരിയായിരിക്കണം' (റജി ലൂക്കോസ്)
Join WhatsApp News
ബെൽറ്റ് വാസു 2017-05-12 14:44:54
ചേട്ടോ, എന്നെ പറ്റിയാണോ ഈ എഴുതിയേക്കുന്നതെല്ലാം. ഞാൻ അസോസിയേഷനിൽ മിടുക്കനല്ലേ? എൻറെ പടം എന്നും രാവിലേയും വൈകിട്ടും ഫേസ്ബുക്കിൽ വരുന്നത് കാണാറില്ലേ? എൻറെ മുഖം.... എൻറെ തല; എൻറെ തല.... എൻറെ മുഖം

ഒരുകാര്യം പറയാതെവയ്യാ...എഴുതിയിരിക്കുന്നത് ഒരു തുണിയുടുക്കാത്ത (നഗ്ന) സത്യം..
പൊങ്ങൻ ചെട്ടി 2017-05-12 14:48:46
എവിടെ പോയേടെ നമ്മുടെ സംഘടനയിലെ അംഗങ്ങളൊക്കെ? ഇവനെ ഒതുക്കിയില്ലെങ്കിൽ ഇവൻ നമ്മുടെ പേരുകളയും...
കുതിരവട്ടം 2017-05-12 21:28:46
ഇവനെ ഇപ്പ ശരിയാക്കി തരാം ഹി ഹി ഹി.....യെ യീ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക