Image

ജസ്റ്റിന്‍ ബീബറെ കാണാന്‍ ജുനിയര്‍ തെണ്ടുല്‍ക്കര്‍ ക്രച്ചസില്‍

Published on 12 May, 2017
ജസ്റ്റിന്‍ ബീബറെ കാണാന്‍ ജുനിയര്‍ തെണ്ടുല്‍ക്കര്‍  ക്രച്ചസില്‍


മുംബൈ: പോപ്പ്‌ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത നിശക്ക്‌ ദേശി ബീബര്‍ -അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എത്തിയത്‌ ക്രച്ചസിലെന്ന്‌ റിപ്പോര്‍ട്ട്‌. ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനും ക്രിക്കറ്റ്‌ ലോകത്തിന്റെ ഭാവി വാഗ്‌ദാനവുമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടത്‌ കാലില്‍ ബാന്റേജ്‌ ചുറ്റിയ രീതിയിലുള്ള ചിത്രമാണ്‌ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌.

അര്‍ജുനെ വേദിക്ക്‌ സമീപം കണ്ടെന്ന രീതിയിലാണ്‌ റിപ്പോര്‍ട്ടുകള്‍. ജിന്യണ്‌സ്‌ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ്‌ ചിത്രം പോസ്റ്റ്‌ ചെയ്‌തത്‌.

നേരത്തേ അര്‍ജുനും ജസ്റ്റിന്‍ ബീബറും തമ്മിലുള്ള രൂപ സാദൃശ്യം വലിയ ചര്‍ച്ചയായിരുന്നു. തന്റെ അപരനെ കാണാന്‍ എത്തിയതായിരുന്നു അര്‍ജുന്‍. ദേശി ബീബര്‍ എന്നാണ്‌ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സമൂഹ്യ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്‌.


ജസ്റ്റിന്‍ ബീബറെ കാണാന്‍ ജുനിയര്‍ തെണ്ടുല്‍ക്കര്‍  ക്രച്ചസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക