Image

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

Published on 12 May, 2017
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
2016 ജൂലൈയിലായിരുന്നു രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊലചെയ്യപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വച്ച് ധനരാജിനെ വെട്ടിക്കൊന്നത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനും കൊലചെയ്യപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക