Image

മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്

ജോയിച്ചന്‍ പുതുക്കുളം Published on 12 May, 2017
മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്
സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്‌സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു ബ്രേവ്ഹാര്‍ട്‌സ്.

സംഗീതത്തിന്റെ ഭിന്നതാളങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയാണ് കൊച്ചിയിലെ ബ്രേവ്ഹാര്‍ട്‌സ്. ഈ ബാന്‍ഡിന് നേതൃത്വം നല്‍കുന്നത് സംഗീതാസംവിധായകനും പിന്നണിഗായകനുമായ ജോജി ആണ്. ജോജി തന്നെ ചെയര്‍മാന്‍ ആയുള്ള കാരുണ്യ ഫൌന്റെഷന്റെ കീഴിലാണ് ബ്രേവ്ഹാര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷി ഉള്ള കലാകാരന്‍മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ആണ് കാരുണ്യ ഫൗണ്ടേഷന്‍.

ഭിന്നശേഷിക്കാര്‍ ഗായകാരായിട്ടുള്ള ഇന്ത്യയിലെ ആദ്യ മ്യൂസിക് ബാന്‍ഡ് ആണ് ബ്രേവ്ഹാര്‍ട്‌സ്. പല സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ച് വിജയികള്‍ ആയ . ഭിന്ന ശേഷിക്കാര്‍ ആണ് വേദിയില്‍ ജോജീയോടൊപ്പം പാടുന്നത്. പക്ഷേ ; ഭിന്നശേഷിക്കാര്‍ആണ് എന്ന് കരുതി സഹതാപത്തിന്റെ കണ്ണുമായ് ആരും ഇവരെ കേള്‍ക്കാന്‍ നില്‍കേണ്ട!!! സംഗതി ഹോട്ട് ആണ്. തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരെ ആവേശത്തിന്റെയും അത്ഭുതത്തിന്റെയും നിറുകയില്‍ നിര്‍ത്തുന്ന അവിസ്മാരണീയമായ ഷോ തന്നെയാണ് ബ്രേവ്ഹാര്‍ട്‌സ് ഒരുക്കുന്നത്. പാട്ടും ഡാന്‍സും വാദ്യഘോഷങളുമായ് ഒരു പക്കാ പ്രൊഫഷണല്‍ ബാന്‍ഡ്. ജോജി തന്നെ സംഗീതം നല്‍കിയ ഒറിജിനല്‍ സോങ്‌സും സിനിമയിലെ എക്കാലത്തെയും തമിഴ്, ഹിന്ദി, മലയാളം ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെഡ്‌ലെയ്‌സും കവര്‍ സോങ്‌സും ഒക്കെയായ് രണ്ടര മണിക്കൂര്‍ നീളുന്ന മാസ്മരിക പ്രകടനം. സിനിമാസംഗിതം മാത്രം അരങ്ങ് വാഴുന്ന നമ്മുടെ സ്‌റ്റേജുകളില്‍ ഒരു വേറിട്ട അനുഭൂതി തന്നെയാണ് ബ്രേവ്ഹാര്‍ട്‌സ് നല്‍കുന്നത്.

സ്വനം, സോങ് ഓഫ് സോ ളമന്‍ , ബാചലര്‍ ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ സംഗീത സംവിധാന രംഗത്ത് കഴിവ് തെളിയിച്ച ജോജി 1997 . കാലികട് യൂണിവേര്‍സിടീ എം എ മ്യൂസിക് ഒന്നാം റാങ്ക് കാരനും കണ്ണൂര്‍ യൂണിവേര്‍സിടീ സാംഗീത വിഭാഗം തലവനും ആയിരുന്നു. നിരവധി പരസ്യ ചിത്രങ്ങളുടെയും ടിവി സീരിയലുകളുടെയും സംഗീതം പകര്‍ന്ന ജോജി എ ആര്‍ റഹ്മാന്റെ ബോംബെയുടെ മലയാളം ഡബ്ബിംഗ് വേര്‍ഷനിലൂടെ പിന്നണി ഗായകനായും കഴിവ് തെളിയിച്ചു.

നിരവധി ചാനല്‍ ഇന്റര്‍ വ്യൂയിലൂടെയും റിയാ ലിറ്റി ഷൊയിലൂടെയും പ്രശസ്തയും സിനിമ ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ബൈജി ആണ് ഈ ഷോയുടെ എംസി. നല്ലൊരു ഗായിക കൂടിയാണ് ബൈജി.

ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിന്‍ഗറിലൂടെ പ്രശസ്തനായ ; അന്ധതയും ഓടിസവും വകവയ്ക്കാതെ ;കന്നട , തെലുഗു സിനിമാ പിന്നണി ഗായകനായി മാറിയ സുപ്രസിധ ഗായകന്‍ ഋത്വിക് രാജന്‍ ഈ ബാന്‍ഡിലെ നിറ സാന്നിധ്യമാണ്. പുരുഷ സ്ത്രീ ശബ്ദങ്ങളില്‍ മാറി മാറി ഡുയെട് ഒറ്റക്ക് പാടുന്ന ഋത്വിക്കിനെ അത്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാന്‍ പറ്റൂ. തമിഴ് നാട്ടില്‍ നാഗര്‍കൊവിലില്‍ നിന്നും വരുന്ന വാസന്തി സണ്‍ ടിവി യുടെ സ്റ്റാര്‍ സീങര്‍ വിജയിയാണ്. രണ്ടു കാലുകള്‍കുമുള്ള ശേഷി ക്കുറവ് തന്റെ മധുര സാംഗീതത്തിലൂടെ മറികടക്കുന്ന വാസന്തി ഈ ടീമിലെ മറ്റൊരാത്ഭുതം. ചെറുപ്പത്തിലേ ബാധിച്ച പൊളിയൊയെ തന്റെ ഗാനങ്ങളിലൂടെ തോല്പിച്ച ആലുവ ബഷീര്‍ ആണ് ബ്രേവ്ഹാര്‍ട്‌സിലെ ഭാവഗായകന്‍ .

ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിന്‍ഗറിലൂടെ തന്നെ പ്രശസ്തനായ രാകേഷ് രജനീകാന്ത്, ഓടിസം , അന്ധത തുടങ്ങി ഏഴു അസുഖങ്ങള്‍ ഉള്ള ഒരു ഗായകാനാണ്. പാടാന്‍ അല്ലാതെ സ്വന്തമായ് ഭക്ഷണം പോലും കഴിക്കാനറിയാത്ത് രാകേഷിന്റെ കിഷോര്‍, റാഫി ഗാനങള്‍ അത്ഭുതത്തോടെ അല്ലാതെ കണ്ടിരിക്കാന്‍ ആവില്ല. സൂര്യ ടിവി യുടെ സൂര്യ ചലഞ്ചേര്‍സ് റിയാലിറ്റി ഷോയുടെ വിജയിയായ വന്ദന യുടെ ഒറ്റക്കാലുമായുള്ളാ നൃത്തം മാസ്മരികമാണ്. നാല് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ രണ്ട് കൈകളും നഷ്ടപ്പെട്ട് സ്വ . പ്രയത്‌നം കൊണ്ട് മഴവില് മനോരമയുടെ ഉഗ്രം ഉജ്വലം റിയാലി റ്റി ഷൊയിലൂടെ മലയാളികളുടെ മനം കവര്‍ന്ന് അതില്‍ വിജയിയായ താന്‍ സന്‍ കണ്ണന്‍ ചെന്നൈ വാസിയാണ്. രണ്ട് കൈകളിലും സ്റ്റീക് കെട്ടി വച്ച് ഡ്രംസ് വായിക്കുന്ന താന്‍സേനേ കരഘോഷത്തോടെ ആണ് ലോകമെങ്ങും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ബ്രേവ്ഹാര്‍ട്‌സി ന് ഓര്‍കസ് ട്രാ ഒരുക്കുന്ന സോനു , കൃഷ്ണദാസ്, പ്രേമന്‍, ജോമീ ഫേര്‍ണാന്റാസ്, കാശി നാഥ് എന്നിവര്‍ കേരളത്തിലെ അറിയപ്പെടുന്ന സംഗീത വിദഗ്ദരാണ്.

പൊളിയോയും . ഓട്ടിസവും അന്ധതയും ഒന്നും സംഗീതത്തിന് ഒരു വിലങ്ങ്തടി അല്ലേന്ന് ഓരോ ഷൊയിലൂടെയും തെളിയിക്കുകയാണ് ബ്രേവ്ഹാര്‍ട്‌സ്. ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനോടകം തന്നെ നിരവധി വേദികള്‍ പിന്നിട്ടു കഴിഞ്ഞ ബ്രേവ് ഹര്‍ട്‌സ് ഈ വര്‍ഷം അമേരിക്കന്‍ യൂറോപ് പ്രോഗ്രാമുകള്‍ക് ഒരുങുകയാണ്. ബ്രേവ് ഹാര്‍ട്‌സിന്റെ താണ്ഡവം എന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്.

ബ്രേവ് ഹാര്‍ട്‌സിന്റെ താണ്ഡവം എന്ന മ്യൂസിക് വീഡിയോ താഴെ കാണുന്ന ലിങ്കില് കാണാം.

https://youtu.be/qRzcmdFugFw

https://youtu.be/KwOKcbqVaTQ
മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക