Image

നവയുഗം പത്താം വാര്‍ഷികാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു.

Published on 12 May, 2017
നവയുഗം പത്താം വാര്‍ഷികാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു.

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റി രൂപീകൃതമായിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നടക്കാന്‍ പോകുന്ന, ഒരു വര്‍ഷം നീളുന്ന  ആഘോഷപരിപാടികളുടെ ഔദ്യോഗിക ലോഗോ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു.

ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അധ്യക്ഷതയില്‍   നടന്ന ചടങ്ങില്‍ വെച്ച്, നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി മുഖ്യരക്ഷാധികാരി ടി.സി.ഷാജി,  ലോഗോ പ്രകാശനം ചെയ്തു. നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി കഴിഞ്ഞ പത്തുവര്‍ഷമായി സൗദിയിലെ പ്രവാസലോകത്തിന് ചെയ്യുന്ന സേവനങ്ങള്‍, വര്‍ദ്ധിച്ച ഊര്‍ജ്ജത്തോടെ തുടരാന്‍ കഴിയട്ടെ  എന്ന് അദ്ദേഹം ആശംസിച്ചു.
നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി  ജനറല്‍ സെക്രട്ടറി  എം.എ.വാഹിദ് കാര്യറ,  ലോഗോ ഏറ്റു വാങ്ങി.


നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, സാജന്‍ കണിയാപുരം, രാജീവ് ചവറ, ഷിബുകുമാര്‍, നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി  ടി.എ.തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

നവയുഗം നടത്തിയ മത്സരത്തില്‍ വിജയിച്ച അനീഷ് ചെറുതാഴമാണ് ലോഗോ ഡിസൈന്‍ നിര്‍വ്വഹിച്ചത്.

മെയ് 18ന് വൈകുന്നേരം 6.30ന് ദമ്മാം പാരഗണ്‍ ഹാളില്‍  നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍ നവയുഗം പത്താം വാര്‍ഷിക ആഘോഷപരിപാടികളുടെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക