Image

മെല്‍ബണ്‍ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ 13ന്

Published on 12 May, 2017
മെല്‍ബണ്‍ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ 13ന്

മെല്‍ബണ്‍: മൂന്നാമത് സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മേയ് 13ന് നടക്കും. ഗ്ലെന്‍ വേവര്‍ലി ബാഡ്മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. 

മെന്‍സ് ഡബിള്‍, വെറ്ററന്‍സ് ഡബിള്‍, മിക്‌സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളിലാണ് മത്സരം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും. 

ബാഡ്മിന്റണ്‍ വിക്ടോറിയായുടെ അംഗീകാരമുള്ള സണ്‍ഡേ സ്മാഷേഴ്‌സ് മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കായിക പരിശീലന സംഘടനയാണ്. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക