Image

റവ. ഫാ . സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍

Published on 12 May, 2017
റവ. ഫാ . സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍

 ബര്‍മിങ്ഹാം: ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കലും പങ്കെടുക്കുന്നതോടെ മൂവരും ഒന്നുചേരുന്ന ആദ്യ ശുശ്രൂഷയയി മാറും. പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 

ശനിയാഴ്ച രാവിലെ എട്ടിനു കണ്‍വെന്‍ഷന്‍ തുടങ്ങുന്‌പോള്‍ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അതേദിവസം അതേസമയം മാതാവിന്റെ മാധ്യസ്ഥത്താല്‍ യൂറോപ്പില്‍ ഫാത്തിമയിലടക്കം ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ മഞ്ഞാക്കലച്ചന്റെ സാന്നിധ്യത്തില്‍ ബെഥേലിലും പ്രത്യേക മരിയന്‍ റാലി നടക്കും. റാലിയില്‍ പങ്കെടുക്കേണ്ടവര്‍ രാവിലെ എട്ടിനു തന്നെ എത്തിച്ചേരേണ്ടതാണ് .

സ്ഥലം: ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച് , ബര്‍മ്മിംഗ്ഹാം, . കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി: 07878149670, അനീഷ്: 07760254700 , ടോമി ചെന്‌പോട്ടിക്കല്‍: 07737935424.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക