Image

മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മാനം സമര്‍പ്പിച്ചു

Published on 12 May, 2017
മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മാനം സമര്‍പ്പിച്ചു


      ദുബായ്: കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗള്‍ഫ് സോണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ജന്മശതാബ്ദി ആശംസാ കാര്‍ഡ് സമ്മാനിച്ചു. 

തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗള്‍ഫ് മേഖലയിലെ ആയിരക്കണക്കിന് വിവിധ െ്രെകസ്തവ സഭാ അംഗങ്ങള്‍ വിവിധ മേലധ്യക്ഷന്മാര്‍ ഒപ്പിട്ട പ്രത്യേകം തയാറാക്കിയ കാര്‍ഡ് കെസിസി ഗള്‍ഫ് സോണ്‍ സെക്രട്ടറി ജോബി ജോഷ്വ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പലീത്തായ്ക്ക് സമര്‍പ്പിച്ചു. 

ജന്മശതാബ്ദി ആഘോഷം ഡോ. കെ.പി. യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ആര്‍ച്ച് ബിഷപ് മോസസ് സ്വാമിനാഥ്, ബിഷപ് തോമസ് സാമുവേല്‍, ബിഷപ് ജോജു മാത്യൂസ്, ബിഷപ് പ്രെയിസണ്‍ ജോണ്‍, പിഎസ്സി അംഗം ഡോ. ജിനു സഖറിയ ഉമ്മന്‍, മാര്‍ത്തോമ്മ സഭ ട്രസ്റ്റി റവ. ലാല്‍ ചെറിയാന്‍, കെസിസി ഭാരവാഹികളായ ഡോ. സൈമണ്‍ ജോണ്‍, ഡോ. ജയ്‌സി കരിഞ്ഞാട്ടില്‍, പ്രകാശ് പി. തോമസ്, റവ. ഡോ. എ.ടി. ഏബ്രഹാം, പ്രഫ. ഫിലിപ്പ് എന്‍. തോമസ്, റോയി നെല്ലിക്കാല, അനീഷ് കുന്നപുഴ, ജോജി പി. തോമസ്, മാത്യു ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക