Image

യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ പ്രത്യേക ചികില്‍സാ പദ്ധതി

Published on 12 May, 2017
യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ പ്രത്യേക ചികില്‍സാ പദ്ധതി

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ തുടക്കം കുറിച്ച ദാന വര്‍ഷം ആചരണത്തിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സാന്പത്തിക ഉപഭോക്തൃ കന്പനിയായ ദുബായ് ഫസ്റ്റുമായി ചേര്‍ന്ന് ചികിത്സ പദ്ധതി തയാറാക്കുന്നു. 

ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ യൂണിവേഴ്‌സല്‍ ഹോസ്പിറ്റലും ദുബായ് ഫസ്റ്റും ഒപ്പു വച്ചു. ചികില്‍സയും ആരോഗ്യ സേവനങ്ങളും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പദ്ധതിയനുസരിച്ച് ദുബായ് ഫസ്റ്റ് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ ഔട്ട് പേഷ്യന്റ് ചികിത്സക്കും മറ്റു നടപടി ക്രമങ്ങള്‍ക്കും 500 ദിര്‍ഹം വരെയുളള ഇളവ് ലഭിക്കുമെന്ന് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. 2017 ദാനവര്‍ഷമായി ആചരിക്കാനുളള യുഎഇ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോട് പിന്തുണ നല്‍കുന്നുവെന്നും ഇതിന്റെ ഭാഗമായുളള ആദ്യ പദ്ധതിയാണിതെന്നും ഡോ. ഷബീര്‍ കൂട്ടിച്ചേര്‍ത്തു. 

ദുബൈ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ചികില്‍സയുടെ ബില്‍ തവണകളായി അടയ്ക്കാനുളള സൗകര്യം ലഭിക്കും. യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ യുഎഇയിലെ എല്ലാ ബ്രാഞ്ചുകളിലും ചികല്‍സാ ബില്‍ മൂന്നു മുതല്‍ 12 വരെ തവണകളായി പലിശയില്ലാതെ അടച്ചു തീര്‍ക്കാനാകുമെന്നും ഡോ. ഷബീര്‍ വ്യക്തമാക്കി. ഈ പദ്ധതിയോടു കൂടി, രോഗികള്‍ക്ക് ചികില്‍സ തേടാന്‍ മടിച്ചു നില്‍ക്കേണ്ടെന്നും ഇനി അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ സാധിക്കുമെന്നും യൂണിവേഴ്‌സല്‍ ഗ്രൂപ്പ് സിഇഒ ഹമദ് അല്‍ ഹൊസനി അഭിപ്രായപ്പെട്ടു. സമയ ബന്ധിതമായി ചികില്‍സ ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്നും ഇന്‍ഷ്വറന്‍സ് പരിധിയില്‍ വരാത്ത ചികില്‍സാ ബില്‍ പിന്നീട് അടച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഈ സൗകര്യങ്ങള്‍ ലഭിക്കാനായി രോഗികള്‍ക്ക് ദുബായ് ഫസ്റ്റ് ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ദുബായ് ഫസ്റ്റ് പ്രതിനിധിയില്‍ നിന്ന് ഈ സേവനങ്ങള്‍ ലഭിക്കും. 

വിവരങ്ങള്‍ക്ക്:.www.universalhospitals.com 71 2 599 9555, 800 555 555 .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക