Image

യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 12 May, 2017
യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
 ദോഹ: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ’’യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി ദോഹയില്‍ സ്ഥിര താമസക്കാരും, മലയാളികളുമായ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള ’’യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡൂകള്‍ പ്രഖ്യാപിച്ചു. നാദിര്‍ അബ്ദുല്‍ സലാം (അറബിക് ഗായകന്‍), മനീഷ് സാരംഗി (നാടകം), മുഹമ്മദ് ശാക്കിര്‍ (ശാസ്ത്രജ്ഞന്‍), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തകന്‍), അബ്ദുല്‍ കരീം (കലിഗ്രഫി), രജീഷ് രവി (ആര്‍ട്ട് ക്യുറേറ്റര്‍), സാന്ദ്ര രാമചന്ദ്രന്‍ (ഡിബേറ്റ്), അബ്ബാസ് ഒ.എം (എഴുത്തുകാരന്‍), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടകനും യുവ സംരഭകനും) തുടങ്ങിയവരാണ് അവാര്‍ഡിനര്‍ഹരായത്.

വൈകുന്നേരം സി റിംഗ് റോഡിലെ ഖത്തര്‍ കമ്മ്യൂണിറ്റി കോളേജില്‍ വച്ച് പുരസ്‌കാര ദാനം നടക്കും. ഉകഇകഉ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം നുഐമി അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ ഖത്തരി ഗായകന്‍ അലി അബ്ദുല്‍ സത്താര്‍, ഖത്തര്‍ മ്യൂസിക് അകാദമി ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഹീത്തി മുഖ്യാതിഥിയാവും. അല്‍ ദഖീറ യൂത്ത് സെന്റര്‍ അസിസ്റ്റന്റ്് ഡയറക്ടര്‍ ഈസ സാലിഹ് അല്‍ മുഹന്നദി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്് പ്രസിഡന്റ് ടി. ശാക്കിര്‍, യുവ സിനിമാ സംവിധായകന്‍ മുഹ്‌സിന്‍ പരാരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് അധ്യക്ഷത വഹിക്കും. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പ്രോഗ്രാമില്‍ പങ്കെടുക്കും  

സാമൂഹിക സേവനം, വിദ്യാഭ്യാസം, ശാസ്ത്രം, കായികം, കല, തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുക. നോമിനേഷനിലൂടെ ലഭിച്ച അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത 26 പേരില്‍ നിന്ന് ഓണ്‍ലൈന്‍ പോളിംഗിലൂടെയും വിദഗ്ദ ജൂറി വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മുന്നിലെത്തിയ 10 പേര്‍ക്കാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡും ഡിഐസിഐഡിയുടെ ഉപഹാരവും സമര്‍പ്പിക്കുക. വൈകുന്നേരം 4 മണി മുതല്‍ ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൗഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത്, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ് കുമാര്‍, സഗീര്‍ പി.എം, സന്തോഷ് കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, എന്നിവര്‍ യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ചിത്ര പ്രദര്‍ശനം പ്രമുഖ യുവ സിനിമ സംവിധായകന്‍ മുഹ്‌സിന്‍ പരാരി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ ദോഹയിലെ ഇന്തോപാക്‌നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരക്കുന്ന ഗസല്‍ സന്ധ്യയും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും നടക്കും. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ’സ്‌നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ നടത്തി വന്ന കാന്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക