Image

മമ്മൂട്ടിക്ക് വീണ്ടും മൂന്ന് നായികമാര്‍

Published on 12 May, 2017
മമ്മൂട്ടിക്ക് വീണ്ടും മൂന്ന് നായികമാര്‍

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും. ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാരാണെന്നാണ് വിവരം. ദീപ്തി സതി, മിയ, അനു സിതാര എന്നിവരാവും നായികമാര്‍. ദീപ്തി സതിയുമായി അണിയറപ്രവര്‍ത്തകര്‍ ആദ്യഘട്ട ചര്‍ച്ച നടത്തികഴിഞ്ഞതായും വിവരമുണ്ട്.

ജൂലായിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതിനാല്‍ ഒന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് സേതു പറഞ്ഞു. ചിത്രത്തില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കുട്ടനാടാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി ഉണ്ണി മുകുന്ദന്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക