Image

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ 15കാരിയുടെ അമ്മയായ വിധവയായി മഞ്ജു

Published on 12 May, 2017
മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ 15കാരിയുടെ അമ്മയായ വിധവയായി മഞ്ജു


മഞ്ജു വാര്യരെ നായികയാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തില്‍ താരം വ്യത്യസ്ത വേഷത്തില്‍ എത്തുമെന്ന് വിവരം. 15കാരിയുടെ അമ്മയായ വിധവയായാണ് മഞ്ജു ചിത്രത്തില്‍ എത്തുക. സുജാത എന്നാണ് കഥാപാത്രത്തിന്റെ പേര്.

മടങ്ങിവരവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ സിംഗിള്‍ മദര്‍ കഥാപാത്രമാണിത്. എന്നും എപ്പോഴും, സൈറാബാനു എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളുമായി തീര്‍ത്തും വ്യത്യസ്തമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലെ സുജാതയ്ക്കുള്ളത്. ആമി, വില്ലന്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന്റെ ഇടവേളയിലാണ് മഞ്ജു മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക