Image

തളിര്‍വെറ്റിലയുമായ് ന്യൂയോര്‍ക്കില്‍ (കവിത: പി.ഹരികുമാര്‍ Ph.D)

Published on 12 May, 2017
തളിര്‍വെറ്റിലയുമായ് ന്യൂയോര്‍ക്കില്‍ (കവിത: പി.ഹരികുമാര്‍ Ph.D)
(പാടി രവീന്ദ്രനോട് കടപ്പാട്)

ന്യൂയോര്‍ക്കില്‍നിന്ന്
നയാഗ്ര കാണാന്‍
ട്രെയിനില്‍.
വെളുപ്പ്, കറുപ്പ്, തവിട്ട്
മാരിവില്‍ വിധങ്ങള്‍.
ബ്ലോണ്ട്, ബ്രൂണെറ്റ്, നല്ലെണ്ണക്കറുപ്പ്,
മലഞ്ചോലയൊഴുക്ക്,
പിരിച്ചിഴയാക്കി വര്‍ണ്ണമണി കോര്‍ത്ത്
ആഫ്രിക്കന്‍ കാട്ടുകറുപ്പ്.
ഒക്കെ,
കുനിഞ്ഞേകാഗ്രമായ്
വിരല്‍ മാന്തുന്നു സ്ക്രീനില്‍;
തളില്‍ വെറ്റിലയില്‍നൂറ് തേച്ചു
പരത്തിപ്പതംവരുത്തുന്ന പോലവെ.
വെറ്റ മുറുക്കിന്റെലഹരി പിടിച്ചവര്‍.

ചിലര്‍തലയിളക്കിയാടുന്നു.
ചിലര്‍ആരും കാണാതൊതുക്കുന്നു.
തര്‍ക്കത്തിലെന്നപോല്‍ചിലര്‍
കണ്‍ മിഴിക്കുന്നു..

മുഷിഞ്ഞെന്നപോല്‍
വിരലുകള്‍ കോര്‍ത്തുനിവര്‍ത്തുന്നൂ ചിലര്‍.

വണ്ടിയുടെ മന്ത്രമൂളല്‍
കേള്‍ക്കാനാകുന്നുണ്ട് വ്യക്തമായ്.
തളിര്‍ത്ത മേപ്പിള്‍പ്പന്തല്‍ വിരിച്ച നാട്ടുമ്പുറം.
കൊടും തണുപ്പില്ലെന്ന്വഞ്ചിക്കുന്ന
വസന്തത്തെളി സൂര്യവെട്ടം.
നീളന്‍ യാത്രയിതെങ്കിലും,
കുട്ടിക്കുറുമ്പുകളുടെകൂട്ടക്കലമ്പലില്ല.
പുതുകാമുകരുടെകാമക്കേളിയില്ല.
നരച്ചവരുടെ താളക്കൂര്‍ക്കമില്ല.

കണ്‍മിഴിച്ചുറങ്ങാതെ
സ്ക്രീനില്‍ പരതുകയാണേവരും .
വെറ്റമുറുക്കിന്റെലഹരിയില്‍ കൊരുത്തവര്‍.
പൊള്ളുന്നുണ്ട് ചിലര്‍ക്ക്‌നാക്കു ചിലപ്പോള്‍.
ചൊരുക്കുന്നുണ്ട്പാക്ക് ചില പതനങ്ങളില്‍.
വെറ്റിലപ്പാമ്പ് കടിച്ച് കലിക്കുന്നണ്ട് ചിലര്‍ .
എല്ലാമൊത്താരുമിച്ചപൂര്‍വ്വമായ്
ചുവന്നു തുടുക്കുന്നുണ്ടിടക്ക്ചില ചുണ്ടുകള്‍;
മൊഞ്ചേറുന്നുണ്ടങ്ങനെയീയുലകിന്,
ചില നേരങ്ങളില്‍.

തളിര്‍ വെറ്റില;ഇളം പച്ചയിളം മഞ്ഞ.
മൂപ്പേറിയ പരുക്കന്‍ കറുംപച്ചകള്‍.
ബനാറസി, മഗായ്. നാടന്‍
വെറ്റിലയീ ദുനിയാവിലെത്രയെത്രയുണ്ടീ വിധം!

ദഹിക്കുമേത്കട്ടിമാട്ടിറച്ചിയും
നൂറു തേച്ച നറു വെറ്റിലയിത്
കൂട്ടിയൊന്നു മുറുക്കുകില്‍.
ബന്ധനദണ്ഡമൊരിക്കലും
തീണ്ടില്ലത്രയ്ക്കുണ്ടീ പച്ചിലയില്‍
സര്വ്വല സ്വാതന്ത്ര്യത്തിന്‍
നവഹരം!

പി.ഹരികുമാര്‍ Ph.D ചിക്കാഗോ
630 290 7062
Join WhatsApp News
വായനക്കാരൻ 2017-05-13 17:17:30
രസതന്ത്രമാണോ കവിയുടെ വിഷയം?  കുഞ്ഞാപ്പു സാർ പോയതിൽ ദുഃഖിച്ചിരിക്കുന്നവർക്ക് ആശ്വാസമായി ഒരു കവി .  സന്തോഷം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക