Image

ഐ.എസില്‍ ചേര്‍ന്ന മലയാളികളടക്കം തിരികെയെത്താന്‍ സാദ്ധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌

Published on 13 May, 2017
ഐ.എസില്‍ ചേര്‍ന്ന മലയാളികളടക്കം തിരികെയെത്താന്‍ സാദ്ധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌

തിരുവനന്തപുരം: ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ മടങ്ങിയെത്താന്‍ സാദ്ധ്യതയുണ്ടെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്‌. ഇതിനെ തുടര്‍ന്ന്‌ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക്‌ ഇന്റലിജന്‍സ്‌ ബ്യൂറോ നിര്‍ദേശം റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ നല്‍കി. ഇറാഖ്‌, സിറിയ എന്നിവിടങ്ങളില്‍ നേരിടുന്ന കനത്ത തിരിച്ചടിയെ തുടര്‍ന്നാണ്‌ മടങ്ങി വരവെന്നാണ്‌ റിപ്പോര്‍ട്ട്‌.


ഇറാഖ്‌, സിറിയ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ ഐ.എസിന്‌ കനത്ത തിരിച്ചടിയാണ്‌ നേരിടേണ്ടി വരുന്നത്‌. അഫ്‌ഗാനില്‍ ഭീകരവാദം വളര്‍ത്താനുള്ള ഭീകരസംഘടനയുടെ ശ്രമങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണം തടസ്സമായി നില്‍ക്കുകയാണ്‌. ഇതാണ്‌ ഭീകരസംഘടനയില്‍ ചേര്‍ന്നവര്‍ മടങ്ങിവരവുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ ആധാരം.


അതേസമയം, ഐ.എസിലേക്ക്‌ പോയതായി സംശയിക്കുന്ന കാസര്‍കോട്‌ നിന്നടക്കമുള്ള മലയാളികളുടെ വിവരങ്ങളും വിമാനത്താവളങ്ങളില്‍ നല്‍കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക